പുത്തിഗെ: 2023 മാര്‍ച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിന്റേയും ഭാഗമായി കുമ്പള സോണില്‍ 500 കിന്റല്‍ അരി സമാഹരിക്കാന്‍ മുഹിമ്മാത്തില്‍ ചേര്‍ന്ന കുമ്പള സോണ്‍ സംയുക്ത കണ്വെന്ഷന് തീരുമാനിച്ചു. സോണിലെ 50 യൂണിറ്റുകളിലും അനുസ്മരണ ആത്മീയ സംഗമങ്ങളും സംഘടിപ്പിക്കും. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ സംഘടനകളുടെ ഭാരവാഹികള്‍ സംബന്ധിച്ച പരിപാടി എസ്.എം.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉത്ഘാടനം ചെയ്തു. മുഹിമ്മാത്ത് വൈ.പ്രസിഡന്റ് സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ ഭാഷണം നടത്തി.മുഹിമ്മാത്ത് സ്വാഗത സംഘം ജന.കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍,എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ സെക്രട്ടറി ഇബ്രാഹിം സഖാഫി കര്‍ണൂര്‍ പ്രസംഗിച്ചു.കുമ്പള സോണ്‍ പ്രചാരണ സമിതിക്ക് രൂപം നല്കി.
എ.എം കന്തല്‍ (ചെയര്മാന്),അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാല്‍, ഹനീഫ് സഅദി കുമ്പോല്‍, ഡി.കെ അബൂബക്കര്‍ സഖാഫി,മന്‍ഷാദ് അഹ്സനി,അലി ഹാജി കന്തല്‍ (വൈ.ചെയര്മാന്), മളി ഫാറൂഖ് സഖാഫി (ജന.കണ്‍വീനര്‍) സിദ്ധീഖ് പി.കെ നഗര്‍, ബഷീര്‍ മദനി,നസീര്‍ ഹിമമി ശാന്തിപ്പളം, ശാഹുല്‍ ഹമീദ് ഹിമമി, ജുനൈദ് ഉറുമി (ജോ.കണ്‍വീനര്‍മാര്‍), സി.കെ അബ്ദുല്ല (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായും ,ഫൈസല്‍ സഖാഫി കര (പുത്തിഗെ സൗത്ത്), സുബൈര്‍ ബാഡൂര്‍ (പുത്തിഗെ നോര്‍ത്ത്), അബ്ദുല്‍ റഹീം സഖാഫി അമ്പേരി (പെര്‍മുദെ), മുഹമ്മദ് സഖാഫി കുട്ട്യാളം(കുമ്പള), ഫാറൂഖ് സഖാഫി പി.കെ നഗര്‍ (കുമ്പോല്‍ ) എന്നിവരെ വിവിധ സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞടുത്തു.