ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ ചേര്‍ന്ന സഭാ സമ്മേളനത്തിനിടെ യു.എസ്. പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരച്ചു കയറി ട്രംപ് അനുകൂലികളുടെ കലാപം; യുവതി മരിച്ചു

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡണ്ട് ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ്. കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യു.എസ്. കാപ്പിറ്റോളിലേക്ക് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ ഇരച്ചു കയറി നടത്തിയ കലാപത്തില്‍ യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റാണ് യുവതി മരിച്ചത്. അനുകൂലികളെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്കും യൂട്യൂബും നീക്കം ചെയ്തു. പ്രതിഷേധക്കാരോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ച ട്രംപ് ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ ആവില്ലെന്ന് ആവര്‍ത്തിച്ചു. ട്രംപിന്റെ പ്രസംഗം കൂടുതല്‍ കുഴപ്പത്തിന് […]

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡണ്ട് ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ്. കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യു.എസ്. കാപ്പിറ്റോളിലേക്ക് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ ഇരച്ചു കയറി നടത്തിയ കലാപത്തില്‍ യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റാണ് യുവതി മരിച്ചത്.
അനുകൂലികളെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്കും യൂട്യൂബും നീക്കം ചെയ്തു. പ്രതിഷേധക്കാരോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ച ട്രംപ് ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ ആവില്ലെന്ന് ആവര്‍ത്തിച്ചു.
ട്രംപിന്റെ പ്രസംഗം കൂടുതല്‍ കുഴപ്പത്തിന് വഴിവെക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഫേസ്ബുക്കിന്റെയും യൂട്യൂബിന്റെയും നീക്കം.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാഷിംഗ്ടണ്‍ ഡി.സി. മേയര്‍ മുരിയല്‍ ബൗസര്‍ വൈകിട്ട് ആറ് മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിര്‍ജീനിയയില്‍ ഗവര്‍ണര്‍ റാല്‍ഫ് നോര്‍താം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെ ഇത്തരമൊരു സുരക്ഷാ വീഴ്ച യു.എസ്. ചരിത്രത്തില്‍ ഇതാദ്യമാണ്.
പൊലീസുമായി ഏറ്റുമുട്ടിയ ട്രംപ് അനുകൂലികള്‍ ബാരിക്കേടുകള്‍ തകര്‍ത്താണ് യു.എസ്. മന്ദിരത്തിന് അകത്ത് കടന്നത്. അക്രമങ്ങളെ അപലപിച്ചും ഞെട്ടല്‍ രേഖപ്പെടുത്തിയും ലോക നേതാക്കള്‍ രംഗത്തു വന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിഷ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മാക്രോണ്‍ അടക്കമുള്ളവര്‍ അക്രമത്തെ അപലപിച്ചു.

Related Articles
Next Story
Share it