പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കാനിരിക്കെ ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ നിന്നും പുറത്താക്കി; സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെ നടപടിയുമായി ട്വിറ്റര്‍. ഡൊണാള്‍ഡ് ട്രംപിന്റെ ഒമ്പത് കോടിയോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന പേഴ്‌സണല്‍ അക്കൗണ്ടിന് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ പൊതു സമാധാനത്തെ ബാധിക്കുന്ന നിലയിലുള്ളതാണ് ട്രംപിന്റെ ട്വീറ്റുകളും വീഡിയോകളുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി. ആദ്യം 24 മണിക്കൂറിലേക്ക് വിലക്കേര്‍പ്പെടുത്തിയ ട്വിറ്റര്‍ പിന്നീട് സ്ഥിരമായി അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു. ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് നടപടി. നേരത്തെ ഫേസ്ബുക്കും ഇതേ കാരണം ചൂണ്ടിക്കാട്ടി ട്രംപിന്റെ അക്കൗണ്ടിന് വിലക്ക് […]

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെ നടപടിയുമായി ട്വിറ്റര്‍. ഡൊണാള്‍ഡ് ട്രംപിന്റെ ഒമ്പത് കോടിയോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന പേഴ്‌സണല്‍ അക്കൗണ്ടിന് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ പൊതു സമാധാനത്തെ ബാധിക്കുന്ന നിലയിലുള്ളതാണ് ട്രംപിന്റെ ട്വീറ്റുകളും വീഡിയോകളുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി.

ആദ്യം 24 മണിക്കൂറിലേക്ക് വിലക്കേര്‍പ്പെടുത്തിയ ട്വിറ്റര്‍ പിന്നീട് സ്ഥിരമായി അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു. ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് നടപടി. നേരത്തെ ഫേസ്ബുക്കും ഇതേ കാരണം ചൂണ്ടിക്കാട്ടി ട്രംപിന്റെ അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂര്‍ത്തിയാകുന്ന ജനുവരി 20 വരെയോ അല്ലെങ്കില്‍ അനിശ്ചിത കാലത്തേക്കോ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്നും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

അതേസമയം ട്വിറ്ററില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നിര്‍മ്മിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

Related Articles
Next Story
Share it