വന്ദേ ഭാരതിലാണോ യാത്ര? പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം; മാറ്റങ്ങളുമായി റെയില്‍വെ

തമിഴ് നാട്, കേരള, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന സതേണ്‍ സോണിന് കീഴില്‍ സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളിലും സേവനം ലഭ്യമാണ്

മുന്‍കൂട്ടി ടിക്കറ്റെടുത്തില്ലെന്ന് പറഞ്ഞ് യാത്ര ചെയ്യുന്നതില്‍ നിന്നും പിന്‍മാറുന്നവര്‍ക്ക് സുവര്‍ണാവസരം ഒരുക്കി റെയില്‍വേ. അവസാന നിമിഷം യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നവര്‍ക്ക് സഹായകമാണ് റെയില്‍വേയുടെ പുതിയ തീരുമാനം. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ അവസരം. പുറപ്പെടുന്നതിന് 15 മിനിറ്റ് മുന്‍പ് നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമാണ് റെയില്‍വെ ഒരുക്കിയിരിക്കുന്നത്.

യാത്രക്കാര്‍ക്ക് അവരുടെ ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെടുന്നതിന് 15 മിനിറ്റ് മുന്‍പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. തമിഴ് നാട്, കേരള, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന സതേണ്‍ റെയില്‍വേ സോണിന് കീഴില്‍ സര്‍വീസ് നടത്തുന്ന എട്ട് വന്ദേഭാരത് ട്രെയിനുകളിലും ഈ സേവനം ലഭ്യമാണ്.

ജോലി, അടിയന്തര സാഹചര്യങ്ങള്‍ അല്ലെങ്കില്‍ ഹ്രസ്വ അറിയിപ്പ് പ്ലാനുകള്‍ എന്നിവയ്ക്കായി ആസൂത്രണം ചെയ്യാത്ത യാത്രകള്‍ നടത്തുന്ന യാത്രക്കാര്‍ക്ക് റെില്‍വേയുടെ ഈ പുതിയ അപ്ഡേറ്റ് പ്രത്യേകിച്ചും സഹായകരമാണ്. ഈ മാറ്റത്തിന് മുമ്പ്, ട്രെയിന്‍ യാത്ര ആരംഭിച്ച് കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്കിംഗുകള്‍ ലോക്ക് ചെയ്തിരുന്നു.

വന്ദേ ഭാരതിന്റെ പുതിയ അപ്‌ഡേറ്റിനെ കുറിച്ച് കൂടുതല്‍ അറിയാം

പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം അഥവാ പി.ആര്‍.എസ് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ട്രെയിന്‍ യാത്ര തുടങ്ങിയാലും ഒഴിവായി കിടക്കുന്ന സീറ്റുകള്‍ എത്രയാണെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയും. യാത്രക്കാര്‍ക്ക് തങ്ങള്‍ കയറാന്‍ ഉദ്ദേശിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രെയിന്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്നതിന് 15 മിനിറ്റ് മുന്‍പാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

ഇതുവരെ, നിയമങ്ങള്‍ വളരെ കര്‍ശനമായിരുന്നു. വന്ദേ ഭാരത് ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍, വഴിയിലെ ഒരു സ്റ്റോപ്പില്‍ നിന്നും നിങ്ങള്‍ക്ക് സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല. അതായത് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും, ചെറിയ പട്ടണങ്ങളില്‍ നിന്നോ ഇന്റര്‍മീഡിയറ്റ് സ്റ്റേഷനുകളില്‍ നിന്നോ ഉള്ള യാത്രക്കാര്‍ക്ക് കയറാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ പുതിയ അപ് ഡേറ്റ് വന്നതോടെ അതിനെല്ലാം മാറ്റം വന്നിരിക്കുകയാണ്.

ഏതൊക്കെ വന്ദേ ഭാരത് ട്രെയിനുകളാണ് അവസാന നിമിഷം ബുക്കിംഗ് വാഗ്ദാനം ചെയ്യുന്നത് എന്ന് നോക്കാം;

20631 മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍

20632 തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍

20627 ചെന്നൈ എഗ്മോര്‍ - നാഗര്‍കോവില്‍

20628 നാഗര്‍കോവില്‍ - ചെന്നൈ എഗ്മോര്‍

20642 കോയമ്പത്തൂര്‍ - ബെംഗളൂരു കാന്റ്.

20646 മംഗളൂരു സെന്‍ട്രല്‍ - മഡ്ഗാവ്

20671 മധുര - ബെംഗളൂരു കാന്റ്.

20677 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - വിജയവാഡ

Related Articles
Next Story
Share it