മനംകവരും കേരള ടൂറിസത്തിന്റെ പുതിയ വെബ്‌സൈറ്റ്

കേരളത്തിന്റെ ഓരോ കോണിലുമുള്ള കാഴ്ച വൈവിധ്യങ്ങളുടെ സമഗ്രമായ കലവറയായി മാറുകയാണ് കേരള ടൂറിസം വകുപ്പിന്റെ പുതിയ വെബ്‌സൈറ്റ്. കേരളത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍സിന്റെ വിശദമായ വിവരങ്ങളും ആകര്‍ഷണീയമായ ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അത്യാധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത പുതിയ വെബ്‌സൈറ്റ് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. 20 ല്‍ അധികം ഭാഷകളില്‍ കേരളത്തിന്റെ വിനോദ സഞ്ചാര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റ് വിനോദ സഞ്ചാരികളുടെ ഉത്തമ മാര്‍ഗദര്‍ശിയാകുമെന്നതില്‍ സംശയമില്ല. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, പുതിയ ടൂറിസം ഉല്‍പ്പന്നങ്ങള്‍, പദ്ധതികള്‍, ഹോട്ടലുകള്‍, ഭക്ഷണം, ഉത്സവങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരത്തിന് കരുത്ത് പകരുന്ന ഓരോ മേഖലയുടെയും വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും സൈറ്റില്‍ കാണാം. സംസ്ഥാനത്തേക്ക് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 2023 -24 വര്‍ഷത്തില്‍ മാത്രം കേരള ടൂറിസം വെബ്‌സൈറ്റിന് ഒരു കോടിയോളം സന്ദര്‍ശകരുണ്ടെന്നാണ് വകുപ്പിന്റെ കണക്ക്. സൈറ്റിലെ വീഡിയോകള്‍ക്കും നിരവധി സന്ദര്‍ശകരുണ്ട്. വിനോദ സഞ്ചാര കേന്ദ്രമെന്ന കേരളത്തിന്റെ ഖ്യാതി ഒന്നുകൂടു ഊട്ടി ഉറപ്പിക്കാന്‍ പുതിയ വെബ്‌സൈറ്റിലൂടെ കഴിയുമെന്നും ടൂറിസം വകുപ്പ് കരുതുന്നു.

അത്യാധുനിക സാങ്കേതിക വിദ്യകളായ ഫ്രണ്ട് എന്‍ഡിന്റിയാക്, ജെ.എസ്, ഉംബാക്ക്-എന്‍ഡിന്‍ പൈഥണ്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പുതിയ സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് സൈറ്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങളും സൈറ്റ് സന്ദര്‍ശിക്കുന്നയാളെ പിടിച്ചിരുത്തുന്ന വീഡിയോകളും മികവാര്‍ന്ന ലേ ഔട്ടും സൈറ്റിനെ വ്യത്യസ്തമാക്കുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it