Begin typing your search above and press return to search.
ആംബുലന്‍സിന് എങ്ങനെ വഴിമാറിക്കൊടുക്കണം; സൈറണ്‍ കേട്ടാല്‍ പരിഭ്രാന്തരാവാറുണ്ടോ?
സൈറണ്‍ കേട്ടാല്‍ ആദ്യം ഒന്ന് പരിഭ്രാന്തരാവും. ഏത് വശത്തൂടെ കടത്തി വിടേണ്ടത് എന്ന് ചിന്തിച്ചും ആശങ്കപ്പെടാറുണ്ട്

നിരത്തില്‍ ടൂ വീലറായിക്കോട്ടെ കാര്‍ ആയിക്കോട്ടെ ഏത് വാഹനം ഓടിക്കുന്നവരായാലും പിന്നാലെ വരുന്ന ആംബുലന്‍സിന്റെ സൈറണ്‍ കേട്ടാല്‍ ആദ്യം ഒന്ന് പരിഭ്രാന്തരാവും. ആംബുലന്‍സിനെ ഏത് വശത്തൂടെ ആണ് കടത്തി വിടേണ്ടത് എന്ന് ചിന്തിച്ചും ആശങ്കപ്പെടാറുണ്ട്. പലപ്പോഴും പരിഭ്രമിച്ച് ഏതെങ്കിലും ഒരു വശത്തേക്ക് വാഹനം മാറ്റുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം കേരള പൊലീസ് മുന്നോട്ടുവെക്കുന്നു. ആംബുലന്‍സിന്റെ സൈറണ്‍ കേട്ടാല്‍ ആരും പരിഭ്രാന്തരാവരുതെന്നും കഴിവതും ആംബുലന്‍സിനെ വലത് ഭാഗത്ത് കൂടെ കടന്നു പോകാന്‍ അനുവദിക്കണമെന്നാണ് പൊലീസ് അറിയിക്കുന്നത്.
Next Story