മണ്‍സൂണ്‍ സമയക്രമം പിന്‍വലിച്ചു; കൊങ്കണ്‍ പാതയിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

എല്ലാ ട്രെയിനുകളുടെയും സമയക്രമം റെയില്‍വേയുടെ വെബ് സൈറ്റ് വഴി പരിശോധിച്ച് ഉറപ്പ് വരുത്താം

മുംബൈ: മണ്‍സൂണ്‍ സമയക്രമം പിന്‍വലിച്ചതോടെ കൊങ്കണ്‍ പാതയിലൂടെ ഓടുന്ന 38 ട്രെയിനുകളുടെ സമയത്തില്‍ ചൊവ്വാഴ്ച മുതല്‍ മാറ്റം വരും. മണ്‍സൂണ്‍ കഴിയുന്നതിനാല്‍ ട്രെയിനുകളുടെ സമയത്തിനൊപ്പം വേഗവും മാറും. ഇന്നു മുതല്‍ ജൂണ്‍ 15 വരെ 110-120 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഓടുക. കൊങ്കണ്‍ പാതയിലെ മണ്‍സൂണ്‍ വേഗം 40-75 കിലോമീറ്ററാണ്. മഴയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്തായിരുന്നു വേഗനിയന്ത്രണം.

പുതിയ സമയക്രമം വരുന്നതോടെ എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെടുക. എറണാകുളത്തുനിന്ന് നിലവില്‍ രാവിലെ 10.30ന് പുറപ്പെടുന്ന ട്രെയിന്‍ ഇനി ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) ഒരുമണിക്കൂര്‍ നേരത്തെ എത്തും. രാത്രി 10.35ന് മംഗളൂരു വിടുന്ന ട്രെയിന്‍ ഷൊര്‍ണൂരില്‍ പുലര്‍ച്ചെ 4.10ന് എത്തും.

തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് രാവിലെ 9.15ന് പുറപ്പെടും. എറണാകുളം ജംക്ഷനില്‍ ഉച്ചയ്ക്ക് 1.45ന് എത്തുന്ന ട്രെയിന്‍ കോഴിക്കോട്ട് വൈകിട്ട് ആറിന് എത്തും. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345) ഒന്നര മണിക്കൂര്‍ നേരത്തെ എത്തും. കോഴിക്കോട്ട് രാവിലെ 8.07നാണ് എത്തുക. നിലവില്‍ കോഴിക്കോട് 9.42നാണ് എത്തുന്നത്.

എറണാകുളം-അജ്മീര്‍ മരുസാഗര്‍-12977 രാത്രി 12.12ന് കോഴിക്കോട്ടെത്തും. തിരുവനന്തപുരം- ഭാവ്‌നഗര്‍ (19259) രാത്രി 12.07ന് കോഴിക്കോട്ടെത്തും. എറണാകുളം-ഓഖ ( 16338) രാത്രി 12.07നും തിരുവനന്തപുരം-വെരാവല്‍ (16334) രാത്രി 12.07നും കോഴിക്കോട്ടെത്തും. തിരുവനന്തപുരം ചണ്ഡീഗഢ് (12217) വൈകിട്ട് 4.27ന് എത്തും. എല്ലാ ട്രെയിനുകളുടെയും സമയക്രമം റെയില്‍വേയുടെ വെബ് സൈറ്റ് വഴി പരിശോധിച്ച് യാത്രക്കാര്‍ക്ക് ഉറപ്പ് വരുത്താം.

മറ്റ് ട്രെയിനുകളുടെ സമയക്രമം

എറണാകുളം പുണെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22149): രാവിലെ 2.15ന് എറണാകുളം ജംക്ഷനില്‍ നിന്ന്.

വെരാവല്‍ വീക്ക്ലി എക്‌സ്പ്രസ് (16334); തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു വൈകിട്ട് 3.45ന്

മുംബൈ എല്‍ടിടി ഗരീബ് എക്‌സ്പ്രസ്(12202); തിരുവനന്തപുരത്ത് നിന്നു രാവിലെ 7.45ന്.

Related Articles
Next Story
Share it