അഭിമാനമാവാന്‍ എയര്‍ കേരള; കുറഞ്ഞ ചിലവില്‍ പറക്കാം; ജൂണില്‍ തുടക്കം

കൊച്ചി: കേരളത്തിന്റെ യാത്രാ സ്വപ്‌നങ്ങള്‍ക്ക് പുതിയ പാക്കേജായി മാറാന്‍ കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസായ എയര്‍ കേരള ഒരുങ്ങിക്കഴിഞ്ഞു. ജൂണ്‍ മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമായിരിക്കും എയര്‍ കേരളയുടെ ഹബ്ബ്. ആദ്യ ഘട്ടത്തില്‍ 76 സീറ്റുകളുള്ള വിമാനങ്ങളാണ് കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുക. എയര്‍ കേരള വിമാനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന നിലവാരമുള്ള യാത്രാ സൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് കേരളം ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ ആഭ്യന്തര ഗതാഗത രംഗത്ത് കേരളം വലിയ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വിമാനങ്ങള്‍ ആദ്യഘട്ടത്തില്‍ ഉണ്ടാകും. വിമാനങ്ങള്‍ ലഭ്യമാക്കാന്‍ ഐറിഷ് കമ്പനിയുമായി കരാറിലൊപ്പിട്ടതായി എയര്‍കേരള അധികൃതര്‍ അറിയിച്ചു.

രണ്ടുവര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കുകയാണ് എയര്‍ കേരളയുടെ ലക്ഷ്യം. രാജ്യത്തെ ചെറിയ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള ആഭ്യന്തര സര്‍വീസുകള്‍ക്ക് ശേഷം 2027ല്‍ രാജ്യാന്തര സര്‍വീസ് തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റവും കുറഞ്ഞനിരക്കായിരിക്കും ഈടാക്കുക. 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പ്രവര്‍ത്തനം ആരംഭിക്കും

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it