എയര്‍ ഇന്ത്യയില്‍ ഇനി വൈ-ഫൈയും; ആഭ്യന്തര സര്‍വീസിലെ ആദ്യ ഇന്‍ ഫ്‌ളൈറ്റ് വൈ-ഫൈ
ന്യൂഡൽഹി : എയര്‍ ഇന്ത്യയില്‍ ഇനി വൈ-ഫൈയും; ആഭ്യന്തര സര്‍വീസിലെ ആദ്യ ഇന്‍ ഫ്‌ളൈറ്റ് വൈ-ഫന്യൂഡല്‍ഹി: ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ വൈ-ഫൈ സൗകര്യം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. ഇന്ത്യക്കുള്ളില്‍ ആഭ്യന്തര സര്‍വീസില്‍ വൈ-ഫൈ ഏര്‍പ്പെടുത്തുന്ന ആദ്യകമ്പനിയായി എയര്‍ ഇന്ത്യ മാറും.എയര്‍ ഇന്ത്യ. എയര്‍ബസ് എ 350, ബോയിംഗ് 787-9, എയര്‍ബസ് എ 321 നിയോ തുടങ്ങിയ ആഭ്യന്തര സര്‍വീസുകളില്‍ ഇനി വൈ-ഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സേവനങ്ങള്‍ ലഭ്യമാകുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു.
യാത്രക്കാര്‍ക്ക് വിനോദത്തിനും വിജ്ഞാനത്തിനും വൈ-ഫൈ അത്യവാശ്യമാണ്. ഇത് മുന്നില്‍കണ്ടു കൊണ്ടാണ് ഇത്തരമൊരു തീരുമാനം. സാറ്റലൈറ്റ് കണക്റ്റിവിറ്റി, മൊത്തത്തിലുള്ള ബാന്‍ഡ്വിഡ്ത്ത് ഉപയോഗം, വിമാന റൂട്ട്, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഇന്‍-ഫ്‌ളൈറ്റ് വൈ-ഫൈയുടെ ലഭ്യത.ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, iOS അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി വൈ-ഫൈ കണക്ടിവിറ്റി സൗകര്യമുള്ള ഉപകരണങ്ങളില്‍ സൗകര്യം ലഭ്യമാവും. 10,000 അടിക്ക് മുകളിലായിരിക്കുമ്പോള്‍ ഒരേസമയം ഒന്നിലധികം ഉപകരണങ്ങള്‍ കണക്റ്റ് ചെയ്യാനാവും.