കിടിലന്‍ ഓഫറുമായി എയര്‍ അറേബ്യ: 5914 രൂപയ്ക്ക് ടിക്കറ്റ്!!

യാത്രക്കാര്‍ക്ക് വീണ്ടും വമ്പന്‍ ഓഫറുമായി ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ വിമാനക്കമ്പനിയുടെ സൂപ്പര്‍ സീറ്റ് സെയില്‍ യാത്രാ പാക്കേജ്. വില്‍പ്പന വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 129 ദിര്‍ഹത്തിന് (ഇന്ത്യന്‍ രൂപ 5914 രൂപ) അഞ്ച് ലക്ഷത്തോളം സീറ്റുകളാണ് വാഗ്ദാനം. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 2 വരെയാണ് ഓഫര്‍ ടിക്കറ്റുകളുടെ ബുക്കിംഗ്. ടിക്കറ്റ് ലഭിച്ചാല്‍ സെപ്തംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ ഓഫര്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാം. യു.എ.ഇ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ നൂറോളം വിമാനത്താവളങ്ങളിലേക്കാണ് ഓഫര്‍. ലോകത്ത് എവിടെ നിന്നും ഏത് ഡെസ്റ്റിനേഷനിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാം.
ഇന്ത്യയില്‍ നിന്നുള്ള എയര്‍ അറേബ്യ സര്‍വീസുകള്‍ ഉള്‍പ്പടെ ഓഫര്‍ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് യുഎഇയിലെ പ്രധാന മൂന്ന് വിമാനത്താവളങ്ങളായ ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ എന്നിവിടങ്ങളിലേക്കുള്ള നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകളും മിലാന്‍, വിയന്ന, കെയ്‌റോ, ക്രാക്കോ, ഏഥന്‍സ്, മോസ്‌കോ, ബാക്കു, ടിബിലിസി, നെയ്‌റോബി തുടങ്ങിയ ജനപ്രിയ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള തുടര്‍ കണക്ഷനുകളും പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്.