സിയാലില്‍ എയ്‌റോ ലോഞ്ച് സൂപ്പര്‍ ഹിറ്റ്; 100 ദിവസത്തില്‍ 4000 ബുക്കിംഗ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും (സിയാല്‍) വിജയകരമായ സംരംഭത്തിന്റെ കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിമാനത്താവളവത്തില്‍ സജ്ജീകരിച്ച താമസ സൗകര്യത്തിന് വന്‍ ഡിമാന്റ്. 0484 എയ്‌റോ ലോഞ്ച് എന്ന് പേരിട്ട ട്രാന്‍സിറ്റ് അക്കോമോഡേഷന്‍ സംവിധാനത്തിന് ആദ്യ നൂറ് ദിവസത്തിലുണ്ടായത് 4000 ബുക്കിംഗുകള്‍ ആണ്. എത്തിയത് 7000 പേരും.

'താങ്ങാനാവുന്ന ആഡംബരം' (അഫോര്‍ഡബിള്‍ ലക്ഷ്വറി) എന്ന വിപ്ലവകരമായ ആശയത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നിര്‍മ്മിച്ച ഈ ലോഞ്ച് യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും 41 അതിഥി മുറികള്‍ ആണ് ഒരുക്കിയിരിക്കുന്നത്. അതിഥികള്‍ക്ക് 8, 12, 24 മണിക്കൂര്‍ പാക്കേജുകളില്‍ മിതമായ നിരക്കില്‍ മുറികള്‍ ബുക്ക് ചെയ്യാം. അതിഥി മുറികള്‍ക്ക് പുറമേ, കോ-വര്‍ക്കിംഗ് സ്പെയ്സുകള്‍, ബോര്‍ഡ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ജിം, സ്പാ എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ക്കും ബുക്ക് ചെയ്യാവുന്നതാണ്.

ടെര്‍മിനല്‍ 2-ല്‍ സ്ഥിതി ചെയ്യുന്ന 0484 എയ്റോ ലോഞ്ച്, യാത്രയ്ക്ക് മുമ്പ് കുറച്ച് നേരം വിശ്രമിക്കാനും എയ്‌റോലോഞ്ചിന് സാധിക്കുന്നതോടെ എന്‍ആര്‍ഐകള്‍ക്കും ഇഷ്ടപ്പെട്ടുതുടങ്ങി. ലോഞ്ചിന്റെ സൗകര്യവും സുരക്ഷയും, പ്രത്യേകിച്ച് രാത്രി യാത്രക്കാര്‍ക്ക്, എയര്‍പോര്‍ട്ട് പരിസരത്ത് സുഖപ്രദമായ വിശ്രമം ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്കിടയില്‍ ഇത് ഒരു ജനപ്രിയ ഇടമായി മാറുകയാണ്.

താമസസൗകര്യത്തിനപ്പുറം, വിശ്രമമുറി എന്ന നിലയിലാണ് എയ്‌റോലോഞ്ചുകള്‍. കോര്‍പ്പറേറ്റ് ക്ലയന്റുകള്‍ ബിസിനസ്സ് മീറ്റിംഗുകള്‍ക്കായി കോണ്‍ഫറന്‍സ് ഹാളും ബോര്‍ഡ് റൂം സൗകര്യങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കിക്കൊടുക്കുന്നു. വിവിധ ഇവന്റുകള്‍, വിവാഹത്തിന് മുമ്പുള്ള ഷൂട്ടുകള്‍, മീറ്റിംഗുകള്‍ എന്നിവയും നടക്കുന്നുണ്ട്. സിയാലിന്റെ ജനകീയത ഒന്നുകൂടി ഇതോടെ വര്‍ധിക്കും.

വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സിയാലിന്റെ സംരംഭത്തിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്തത്. ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 50,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇതില്‍ 37 മുറികള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, ഒരു കോ-വര്‍ക്കിംഗ് സ്‌പേസ്, ലൈബ്രറി, കഫേ ലോഞ്ച്, റെസ്റ്റോറന്റ് എന്നിവ ഉള്‍പ്പെടുന്നു.

എയ്‌റോ ലോഞ്ച് ബുക്ക് ചെയ്യാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

നിരക്കുകള്‍ (നികുതി ഉള്‍പ്പെടെ)

എട്ട് മണിക്കൂര്‍

ഡീലക്‌സ് റൂം- 2900 രൂപ

സ്യൂട്ട് റൂം- 3500 രൂപ

12 മണിക്കൂര്‍

ഡീലക്‌സ് റൂം- 3500 രൂപ

സ്യൂട്ട് റൂം- 5000 രൂപ

24 മണിക്കൂര്‍

ഡീലക്‌സ് റൂം- 5000 രൂപ

സ്യൂട്ട് റൂം- 7000 രൂപ

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it