'ഓപ്പറേഷന്‍ സ്‌മൈല്‍': 71 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം

കാസര്‍കോട്: ജില്ലയിലെ പട്ടിക വര്‍ഗ്ഗ ഗോത്ര വിഭാഗമായ കൊറഗ കുടുംബങ്ങളുടെ ഭൂമിക്ക് രേഖ ഉറപ്പാക്കുന്ന നൂതന പദ്ധതിയായ ഓപ്പറേഷന്‍ സ്മൈലിലൂടെ 71 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറും. ഇതിനുള്ള രേഖകള്‍ തയ്യാറായി. വില്ലേജ് ഓഫീസര്‍മാരുമായി ചേര്‍ന്ന് കാലതാമസമില്ലാതെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ജില്ലയിലെ മുഴുവന്‍ കൊറഗ വിഭാഗക്കാരുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തി കഴിഞ്ഞു. മുഴുവന്‍ ഭൂമിക്കും രേഖ നല്‍കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് പട്ടയം നല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍മാരോട് നിര്‍ദേശിച്ചു.
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ 539 കുടുംബങ്ങളിലായി 1706 ഓളം കൊറഗ ഗോത്രവിഭാഗക്കാരുണ്ട്. ഓപ്പറേഷന്‍ സ്‌മൈലിലൂടെ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.