ദേശീയ ദുരന്ത നിവാരണ സംഘം വീരമലക്കുന്ന് സന്ദര്‍ശിച്ചു

ചെറുവത്തൂർ :കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ദേശീയ പാത 66ല്‍ നിലനില്‍ക്കുന്ന അപകട ഭീഷണി നേരിട്ട് സന്ദര്‍ശിക്കാന്‍ ദേശീയ ദുരന്ത നിവാരണ സംഘം. ചെറുവത്തൂരിലെ വീരമലക്കുന്നില്‍ സംഘം ആദ്യഘട്ടത്തില്‍ സന്ദര്‍ശനം നടത്തി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി ജയപ്രസാദ് ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. നിര്‍മാണ പ്രവൃത്തി നടക്കുന്ന ദേശീയപാതയുടെ വിവിധ റീച്ചുകളില്‍ വിളളലുകളും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംഘം സന്ദര്‍ശിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന മേഖലയാണ് വീരമലക്കുന്നും മട്ടലായിക്കുന്നും.
Next Story