ലോഡ് ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം: എം.ഡി.എം.എയുമായി യുവതികളും യുവാക്കളും പിടിയില്‍

യുവതികള്‍ പെരുന്നാള്‍ ദിവസം വീട്ടില്‍ നിന്നും ഇറങ്ങിയത് സുഹൃത്തിന്റെ വീട്ടിലേക്കെന്നുപറഞ്ഞ്‌

തളിപ്പറമ്പ്: ലോഡ് ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ച സംഘം എം.ഡി.എം.എയുമായി പിടിയില്‍. പിടിയിലായവരില്‍ 2 പുരുഷന്‍മാരും 2 സ്ത്രീകളും ഉള്‍പ്പെടുന്നു. എക് സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക് സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ പറശ്ശിനി കോള്‍മൊട്ട ഭഗങ്ങളില്‍ നടത്തിയ റെയ് ഡിലാണ് ഇവര്‍ പിടിയിലാകുന്നത്. മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍(37), ഇരിക്കൂര്‍ സ്വദേശിനി റഫീന (24), കണ്ണൂര്‍ സ്വദേശിനി ജസീന (22) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും 490 മില്ലി എം.ഡി.എം.എ ഉപയോഗിക്കാനുള്ള ടെസ്റ്റൂബുകളും ലാമ്പുകളും പിടികൂടിയതായും എക്‌സൈസ് സംഘം അറിയിച്ചു. യുവതികള്‍ പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്ക് എന്നുപറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് പല സ്ഥലങ്ങളില്‍ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു.

വീട്ടില്‍ നിന്നും വിളിക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വരികയായിരുന്നു. എക് സൈസ് പിടിച്ചപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ കുട്ടികള്‍ ലോഡ് ജില്‍ ആണെന്ന് മനസ്സിലാക്കുന്നത്. മറ്റാര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ഷാജി വി.വി, വി. അഷ്‌റഫ് മലപട്ടം, പ്രിവെന്റീവ് ഓഫീസര്‍മാരായ നികേഷ്, ഫെമിന്‍, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ വിജിത്ത്, കലേഷ് സനേഷ്, പി.വി. വിനോദ്, വനിതാ സിവില്‍ എക് സൈസ് ഓഫീസര്‍ സുജിത എന്നിവരും ഉണ്ടായിരുന്നു

Related Articles
Next Story
Share it