ഫിറ്റ്‌നെസ് ഇല്ലെങ്കില്‍ തുറക്കരുത്: സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പുമായി കളക്ടര്‍

കാസര്‍കോട്:ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറക്കാനിരിക്കെ ജില്ലയിലെ എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. ഫിറ്റ്‌നസ് ലഭിച്ചിട്ടില്ലാത്ത വിദ്യാലയങ്ങള്‍ തുറക്കരുതെന്നും അവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകരം പഠനസൗകര്യം ഒരുക്കുന്നതിന് തൊട്ടടുത്ത വിദ്യാലയങ്ങളില്‍ അയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷാ പരമപ്രധാനമാണ്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അധ്യാപക രക്ഷകര്‍തൃ സമിതി പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാലയങ്ങളുടെ ചുറ്റുമതില്‍, ഗേറ്റ് സുരക്ഷിതമാക്കണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it