കല്‍ക്കണ്ടപ്പൊടി എം.ഡി.എം.എ ആണെന്ന് കരുതി കേസ് എടുത്ത സംഭവം; ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

കോഴിക്കോട്: കല്‍ക്കണ്ടപ്പൊടി എം.ഡി.എം.എ ആണെന്ന് തെറ്റിദ്ധരിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത കേസ് ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ ഉത്തരവ്. ഇത് സംബന്ധിച്ച് ഡി.ജി.പി, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട് സ്വദേശി ബിജു, കണ്ണൂര്‍ സ്വദേശി മണികണ്ഠന്‍ എന്നിവരാണ് തെറ്റിദ്ധാരണയുടെ പേരില്‍ 151 ദിവസം ജയിലില്‍ കഴിഞ്ഞത്. 2024നവംബറിലായിരുന്നു സംഭവം. ഇവര്‍ ജോലി സംബന്ധമായ ആവശ്യത്തിനായി കോഴിക്കോട് പോയതായിരുന്നു. പൊലീസ് പരിശോധനയില്‍ മണികണ്ഠന്റെ പോക്കറ്റില്‍ 58.240 ഗ്രാം പാക്കറ്റ് കണ്ടെത്തി. കല്‍ക്കണ്ടപ്പൊടിയാണിതെന്ന്് പറഞ്ഞിട്ടും കൂട്ടാക്കിയില്ലെന്നാണ് പിന്നീട് ബിജുവും മണികണ്ഠനും ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പറഞ്ഞത്. എം.ഡി.എം.എ ആണെന്ന്് തെറ്റിദ്ധരിച്ച് നടക്കാവ് പൊലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തു. രാസപരിശോധനാ ഫലം വന്നപ്പോള്‍ കല്‍ക്കണ്ട പൊടി ആണെന്ന് തെളിഞ്ഞതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ഇതോടെ ഇരുവരും ജയില്‍ മോചിതരായി. വിഷയം ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു. പിന്നാലെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ഉത്തരവിട്ടത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it