കുടിയേറ്റ നിരക്ക് കുറയ്ക്കാന്‍ ബ്രിട്ടന്‍; ബില്‍ ഇന്ന് പാര്‍ലമെന്റില്‍

വര്‍ഷംതോറുമുള്ള കുടിയേറ്റ നിരക്ക് വെട്ടിക്കുറയ്ക്കുന്നതും ജോലികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്

കുടിയേറ്റക്കാരുടെ എണ്ണം കുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും, വിദേശത്ത് നിന്നുള്ള കെയര്‍ വര്‍ക്കേഴ്‌സിന്റെ നിയമനം പൂര്‍ണമായും തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുമെന്ന് ആഭ്യന്തര സെക്രട്ടറി യുവെറ്റ് കൂപ്പര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുറഞ്ഞ വൈദഗദ്ധ്യമുള്ള ജോലികളുടെ വീസകള്‍ കുറയ്ക്കുകയാണ് ലക്ഷ്യം.

പരിചരണ മേഖലയില്‍ തൊഴിലെടുക്കാന്‍ ബ്രിട്ടനിലേക്ക് വിദേശത്ത് നിന്ന് നിരവധി പേരാണ് കുടിയേറുന്നത്. ഇതിന്റെ എണ്ണം കുറയ്ക്കാന്‍ പൗരന്‍മാര്‍ ഒന്നുകില്‍ ബ്രിട്ടീഷ് പൗരന്‍മാരെ ആശ്രയിക്കണമെന്നും അല്ലെങ്കില്‍ നിലവിലെ വിദേശ കെയര്‍മാരുടെ വീസ , നീട്ടി നല്‍കണമെന്നും കൂപ്പര്‍ ആവശ്യപ്പെട്ടു. വര്‍ഷംതോറുമുള്ള കുടിയേറ്റ നിരക്ക് വെട്ടിക്കുറയ്ക്കാനും ജോലികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. ഇത് ബില്ലില്‍ വ്യക്തമാക്കും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it