മലയാളി താരം സാജന്‍ പ്രകാശും പുറത്തായതോടെ ഒളിമ്പിക്‌സ് നീന്തലിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; ബോക്‌സിംഗില്‍ മേരി കോമും ബാഡ്മിന്റണില്‍ സായ് പ്രണീതും പുറത്ത്; ഇടിക്കൂട്ടില്‍ പ്രതീക്ഷ കാത്ത് പൂജ റാണി

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കിന്ന് നിരാശ മാത്രം. മെഡല്‍ പ്രതീക്ഷകളായിരുന്ന മലയാളി താരം സാജന്‍ പ്രകാശ്, മേരി കോം തുടങ്ങിയവരടക്കമുള്ളവര്‍ പുറത്തായി. നീന്തലില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്നു മലയാളി താരം സജന്‍ പ്രകാശ്. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ സാജന്‍ തോറ്റതോടെയാണ് നീന്തലിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചത്. രണ്ടാം ഹീറ്റ്സില്‍ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും സെമിയില്‍ കടക്കാനായില്ല. രണ്ടാം ഹീറ്റ്‌സില്‍ 53.45 സെക്കന്റ് സമയമെടുത്താണ് ഫിനിഷ് ചെയ്തത്. ഇത് സാജന്റെ കരിയറിലെ മികച്ച രണ്ടാമത്തെ പ്രകടനമാണ്. എട്ട് ഹീറ്റ്സിലായി മത്സരിച്ചവരില്‍ […]

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കിന്ന് നിരാശ മാത്രം. മെഡല്‍ പ്രതീക്ഷകളായിരുന്ന മലയാളി താരം സാജന്‍ പ്രകാശ്, മേരി കോം തുടങ്ങിയവരടക്കമുള്ളവര്‍ പുറത്തായി. നീന്തലില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്നു മലയാളി താരം സജന്‍ പ്രകാശ്. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ സാജന്‍ തോറ്റതോടെയാണ് നീന്തലിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചത്.

രണ്ടാം ഹീറ്റ്സില്‍ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും സെമിയില്‍ കടക്കാനായില്ല. രണ്ടാം ഹീറ്റ്‌സില്‍ 53.45 സെക്കന്റ് സമയമെടുത്താണ് ഫിനിഷ് ചെയ്തത്. ഇത് സാജന്റെ കരിയറിലെ മികച്ച രണ്ടാമത്തെ പ്രകടനമാണ്. എട്ട് ഹീറ്റ്സിലായി മത്സരിച്ചവരില്‍ നിന്ന് മികച്ച സമയത്തില്‍ ഫിനിഷ് ചെയ്ത 16 പേര്‍ സെമിയിലെത്തി. രണ്ട് നീന്തല്‍ ഇനങ്ങളിലായി ഒളിമ്പിക്സില്‍ മത്സരിച്ച ഏക ഇന്ത്യന്‍ താരമാണ് സാജന്‍ പ്രകാശ്. നേരത്തേ പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ നീന്തലിലും സെമി കാണാതെ പുറത്തായിരുന്നു.

ബോക്സിംഗില്‍ മേരി കോമിലൂടെ രണ്ടാം മെഡല്‍ നേടാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്. പ്രീക്വാര്‍ട്ടറില്‍ 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് വിഭാഗത്തിലാണ് താരം തോറ്റത്. കൊളംബിയയുടെ ലോറെന വലന്‍സിയ 3-2 നാണ് മേരി കോമിനെ വീഴ്ത്തിയത്. 2012 ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് മേരി കോം.

ബാഡ്മിന്റണില്‍ സായ് പ്രണീതും പുറത്തായി. ഗ്രൂപ്പ് മത്സരത്തിലാണ് താരം പുറത്തായത്. നെതര്‍ലന്റ്സ് താരം മാര്‍ക് കാല്‍ജോവിനോട് 21-14, 21-14 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോറ്റത്. ആദ്യ സിംഗിള്‍സ് മത്സരത്തില്‍ സായ് പ്രണീത് ഇസ്രായേല്‍ താരം മിഷ സില്‍ബെര്‍മാനോട് പരാജയപ്പെട്ടിരുന്നു.

അതിനിടെ വനിതാ ബോക്‌സിംഗ് താരം പൂജാ റാണിയിലൂടെ ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. 75 കിലോഗ്രാം മിഡില്‍വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐഷര്‍ക്ക് ചായിബായെ പരാജയപ്പെടുത്തി പൂജ റാണി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

Related Articles
Next Story
Share it