വിശക്കുന്നവന്റെ വിശപ്പടക്കാന്‍ തുടങ്ങിയ പൊലീസ് അക്ഷയപാത്രം ഒന്നരവര്‍ഷം പിന്നിട്ടു

കാസര്‍കോട്: തെരുവിന്റെ മക്കള്‍ക്കും ആരാരുമില്ലാത്തവര്‍ക്കും ഒരു നേരത്തേക്കെങ്കിലും വിശപ്പടക്കാനായി തുടങ്ങിയ പൊലീസ് അക്ഷയപാത്രം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സായൂജ്യം. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് അക്ഷയപാത്രം വിശക്കുന്നവര്‍ക്ക് അത്താണിയാവുകയാണ്. ഇതിനകം നിരവധി പേരുടെ വിശപ്പടക്കാനാണ് കഴിഞ്ഞത്. നേരത്തെ കണ്ണൂര്‍ ഡി.വൈ.എസ്പിയായിരുന്ന നിലവിലെ കാസര്‍കോട് ഡി.വൈ.എസ്.പി. സദാനന്ദന്റെ ആശയത്തിലാണ് അക്ഷയപാത്രം ജനിക്കുന്നത്. തെരുവില്‍ കഴിയുന്ന ചിലര്‍ ചെറിയ മോഷണങ്ങളില്‍ ഏര്‍പ്പെടുന്നത് ഒരു നേരത്തേ വിശപ്പടക്കാന്‍ വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം മുന്നിട്ടിറങ്ങി […]

കാസര്‍കോട്: തെരുവിന്റെ മക്കള്‍ക്കും ആരാരുമില്ലാത്തവര്‍ക്കും ഒരു നേരത്തേക്കെങ്കിലും വിശപ്പടക്കാനായി തുടങ്ങിയ പൊലീസ് അക്ഷയപാത്രം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സായൂജ്യം. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് അക്ഷയപാത്രം വിശക്കുന്നവര്‍ക്ക് അത്താണിയാവുകയാണ്. ഇതിനകം നിരവധി പേരുടെ വിശപ്പടക്കാനാണ് കഴിഞ്ഞത്.
നേരത്തെ കണ്ണൂര്‍ ഡി.വൈ.എസ്പിയായിരുന്ന നിലവിലെ കാസര്‍കോട് ഡി.വൈ.എസ്.പി. സദാനന്ദന്റെ ആശയത്തിലാണ് അക്ഷയപാത്രം ജനിക്കുന്നത്. തെരുവില്‍ കഴിയുന്ന ചിലര്‍ ചെറിയ മോഷണങ്ങളില്‍ ഏര്‍പ്പെടുന്നത് ഒരു നേരത്തേ വിശപ്പടക്കാന്‍ വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം മുന്നിട്ടിറങ്ങി കണ്ണൂരില്‍ അക്ഷയപാത്രം കൊണ്ടുവരികയായിരുന്നു. ജനമൈത്രി പൊലീസ് സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായം തേടിയതോടെ കാര്യങ്ങള്‍ എളുപ്പത്തിലായി. 2019 നവംബറിലാണ് കാസര്‍കോട് പൊലീസ് സ്റ്റേഷന് സമീപം അക്ഷയപാത്രം കൊണ്ടുവരുന്നത്. ജനമൈത്രി പൊലീസ് മുന്‍കൈയ്യെടുക്കുകയും അന്നത്തെ സി.ഐ. സി.എ. അബ്ദുല്‍ റഹീം പിന്തുണ നല്‍കുകയുമായിരുന്നു. ഇതിനായി സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരേയും സമീപിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.
മനോഹരമായ ഒറ്റമുറി കെട്ടിടം ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി ഒരുക്കി നല്‍കി. കെട്ടിടത്തില്‍ ശീതീകരണ സംവിധാനം എമിറേറ്റ്‌സ് ഗോള്‍ഡ് നല്‍കുകയായിരുന്നു. ഇവിടെ ഉച്ച ഭക്ഷണമാണ് നല്‍കുന്നത്. ഇതിനായി നിരവധി സന്നദ്ധ സംഘടനകളും ക്ലബ്ബുകളും വ്യക്തികളും മുന്നോട്ട് വരുന്നുണ്ട്. വിശപ്പകറ്റാനായി ഉച്ചയോടെ നിരവധി പേര്‍ ഇവിടെ എത്തുന്നു. കഴിഞ്ഞ ദിവസം അക്ഷയപാത്രത്തില്‍ നടന്ന ഉച്ചഭക്ഷണ പൊതി വിതരണ ചടങ്ങില്‍ എസ്.ഐ. കെ.ഷിജു, അക്ഷയപാത്രത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ മധു കാരക്കടവ്, എച്ച്.ആര്‍ പ്രവീണ്‍ കുമാര്‍, സാമൂഹ്യ പ്രവര്‍ത്തകയും കാസര്‍കോട് ബ്ലോക്ക് അംഗവുമായ ജമീല അഹ്‌മദ് എന്നിവര്‍ സംബന്ധിച്ചു.

വീഡിയോ കാണാം:

Related Articles
Next Story
Share it