കാരുണ്യമേഖലയില്‍ മാതൃകയായി ടി.എം ചാരിറ്റബിള്‍ ട്രസ്റ്റ്

കാസര്‍കോട്: സീസണ്‍ ടിക്കറ്റില്‍ സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്യുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത ടി.എം. ചാരിറ്റബിള്‍ (ട്രെയിന്‍മേറ്റ്‌സ്) സംഘടനയുടെ കാരുണ്യ കൂട്ടായ്മ ഏഴാം വര്‍ഷത്തില്‍. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്ഥിരമായി മംഗളൂരുവിലേക്ക് വിദ്യാഭ്യാസത്തിനും വ്യാപാരത്തിനും ചികിത്സയ്ക്കും തൊഴിലിനും പോകുന്ന 50 ഓളം അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ടി.എം ചാരിറ്റബിള്‍ കൂട്ടായ്മയാണ് കാരുണ്യത്തിന്റെ അപൂര്‍വ്വ മാതൃതയാവുന്നത്. നിലവില്‍ 600 ഓളം അംഗങ്ങളാണ് ഉള്ളത്. കാസര്‍കോട്ടെയും മംഗളൂരുവിലേയും 80 ഓളം കുടുംബങ്ങള്‍ക്ക് പ്രതിമാസം 1200 രൂപ […]

കാസര്‍കോട്: സീസണ്‍ ടിക്കറ്റില്‍ സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്യുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത ടി.എം. ചാരിറ്റബിള്‍ (ട്രെയിന്‍മേറ്റ്‌സ്) സംഘടനയുടെ കാരുണ്യ കൂട്ടായ്മ ഏഴാം വര്‍ഷത്തില്‍. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്ഥിരമായി മംഗളൂരുവിലേക്ക് വിദ്യാഭ്യാസത്തിനും വ്യാപാരത്തിനും ചികിത്സയ്ക്കും തൊഴിലിനും പോകുന്ന 50 ഓളം അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ടി.എം ചാരിറ്റബിള്‍ കൂട്ടായ്മയാണ് കാരുണ്യത്തിന്റെ അപൂര്‍വ്വ മാതൃതയാവുന്നത്. നിലവില്‍ 600 ഓളം അംഗങ്ങളാണ് ഉള്ളത്. കാസര്‍കോട്ടെയും മംഗളൂരുവിലേയും 80 ഓളം കുടുംബങ്ങള്‍ക്ക് പ്രതിമാസം 1200 രൂപ മുതല്‍ 1500 രൂപ വരെയുള്ള ഭക്ഷ്യ കിറ്റുകള്‍ മുടങ്ങാതെ നല്‍കി വരുന്നുണ്ട്. വിധവകള്‍, അനാഥര്‍, രോഗികള്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ നല്‍കുന്നത്. ആയിരം ഡയാലിസിസ് രോഗികള്‍ക്കും കാന്‍സര്‍, മറ്റു അടിയന്തിര രോഗമുള്ളവര്‍ക്കും ചികിത്സക്ക് സഹായവും നല്‍കി വരുന്നുണ്ട്. നിര്‍ധനരായ 20 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. കാസര്‍കോട്ട് 16 പേര്‍ക്കും സൗത്ത് കനറയില്‍ 4 പേര്‍ക്കുമാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ രോഗികള്‍ക്ക് ഭക്ഷണം, വെള്ളം എന്നിവ എത്തിച്ച് പ്രശംസ പിടിച്ചുപറ്റിയിരുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ കോവിഡ് കിടത്തി ചികില്‍സ കേന്ദ്രത്തിലേക്ക് കിടക്കകളും സംഭാവനയായി നല്‍കി. മംഗളൂരുവില്‍ നിന്ന് ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിലും കൂട്ടായ്മ ശ്രദ്ധിക്കുന്നു. കഴിഞ്ഞവര്‍ഷം 35 ലക്ഷത്തോളം രൂപയുടെ മരുന്നുകളാണ് ഇങ്ങനെ എത്തിച്ചു നല്‍കിയത്. പ്രശസ്തി ആഗ്രഹിക്കാതെ സാമൂഹികക്ഷേമം മാത്രം ലക്ഷ്യമിട്ടാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

Related Articles
Next Story
Share it