പ്രവാസ ജീവിതം മടുത്തു; മടങ്ങി വന്ന ദമ്പതികളുടെ പാള നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കുന്നു

കാഞ്ഞങ്ങാട്: പ്രവാസ ജീവിതവും ജോലിയും ഉപേക്ഷിച്ച് നാട്ടിലെത്തിയ യുവ എഞ്ചിനിയര്‍ ദമ്പതികള്‍ വെറുതെയിരുന്നില്ല. പാള നിര്‍മിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കുകയാണ്. ഇവരുടെ ഉല്‍പ്പനങ്ങള്‍ക്ക് വിദേശ വിപണിയില്‍ വന്‍ ഡിമാന്റാണ്. ഏരിക്കുളം സ്വദേശി ദേവകുമാര്‍, ഭാര്യ ശരണ്യ എന്നിവരാണ് പാള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നാട്ടിലും വിദേശത്തും നല്‍കുന്ന മികച്ച സംരംഭകരായി മാറുന്നത്. പാള പ്ലേറ്റുകള്‍, സ്പൂണുകള്‍, കപ്പുകള്‍, ഡ്രോയിംഗ് ബോര്‍ഡ്, ഫയലുകള്‍ എന്നിവയുള്‍പ്പെടെ 18 ലേറെ ഇനം പാള ഉല്‍പ്പന്നങ്ങളാണ് ഇവര്‍ നിര്‍മിച്ചു നല്‍കുന്നത്. വടക്കന്‍ കേരളത്തിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും […]

കാഞ്ഞങ്ങാട്: പ്രവാസ ജീവിതവും ജോലിയും ഉപേക്ഷിച്ച് നാട്ടിലെത്തിയ യുവ എഞ്ചിനിയര്‍ ദമ്പതികള്‍ വെറുതെയിരുന്നില്ല. പാള നിര്‍മിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കുകയാണ്. ഇവരുടെ ഉല്‍പ്പനങ്ങള്‍ക്ക് വിദേശ വിപണിയില്‍ വന്‍ ഡിമാന്റാണ്. ഏരിക്കുളം സ്വദേശി ദേവകുമാര്‍, ഭാര്യ ശരണ്യ എന്നിവരാണ് പാള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നാട്ടിലും വിദേശത്തും നല്‍കുന്ന മികച്ച സംരംഭകരായി മാറുന്നത്. പാള പ്ലേറ്റുകള്‍, സ്പൂണുകള്‍, കപ്പുകള്‍, ഡ്രോയിംഗ് ബോര്‍ഡ്, ഫയലുകള്‍ എന്നിവയുള്‍പ്പെടെ 18 ലേറെ ഇനം പാള ഉല്‍പ്പന്നങ്ങളാണ് ഇവര്‍ നിര്‍മിച്ചു നല്‍കുന്നത്. വടക്കന്‍ കേരളത്തിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. സംസ്ഥാനത്തും രാജ്യത്തും കൂടുതല്‍ മാര്‍ക്കറ്റുകള്‍ കണ്ടെത്താനാണ് ശ്രമം. യുഎഇയില്‍ വന്‍കിട ഐ.ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന ദേവകുമാറിന് അവിടുത്തെ ജീവിതം മടുത്തപ്പോഴാണ് നാട്ടിലെത്തി സമൂഹത്തിന് ഗുണം ചെയ്യുന്ന സംരംഭം തുടങ്ങണമെന്ന ചിന്ത വന്നത്. ഇതോടെയാണ് പാള നിര്‍മിത ഉല്‍പ്പന്നങ്ങളിലേക്ക് തിരിഞ്ഞത്. നാട്ടില്‍ സമൃദ്ധമായി കാണുന്ന പാളകള്‍ തോട്ടങ്ങളിലും മറ്റും വലിച്ചെറിയുന്ന അവസ്ഥയാണുള്ളത്. ഇവയെ എങ്ങനെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാമെന്ന് തെളിയിച്ചു കൊണ്ടാണ് പാള പ്ലേറ്റ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. എന്‍ജിനീയറിങ്ങ് ബിരുദാനന്ത ബിരുദധാരിയായ ഭാര്യ ശരണ്യയും ജയകുമാറിന് പിന്തുണയുമായി വന്നപ്പോള്‍ സംരംഭം വിജയിച്ചു. പാള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച പല സംരംഭകരും നഷ്ടത്തിലായെന്ന കാര്യം അറിഞ്ഞു തന്നെയാണ് ഈ ബിസിനസിലേക്ക് തിരിഞ്ഞത്. ഇതിന് പരിഹാരമായി നല്ല മാര്‍ക്കറ്റുകള്‍ കണ്ടെത്തുകയും ഗുണനിലവാരമുള്ള ഉല്‍പ്പനങ്ങള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്തു ഇതോടെയാണ് വിജയിച്ചത്. ഒരു രൂപ നിരക്കിലാണ് കര്‍ഷകരില്‍ നിന്നും പച്ചപ്പാള വാങ്ങുന്നത്. വൃത്തിയായി കഴുകിയെടുത്ത് വെള്ളം വാര്‍ന്നു പോയതിനു ശേഷമാണ് ഉപയോഗിക്കുന്നത്. 80 മുതല്‍ 90 വരെ ഡിഗ്രി താപത്തിലാണ് വിവിധ ഉല്‍പ്പനങ്ങളുണ്ടാക്കുന്നത്. വിവിധ തരം ഉല്‍പ്പന്നങ്ങള്‍ക്കുള്ള അച്ചുകള്‍ ഘടിപ്പിച്ചാണ് വൈവിധ്യ ഉല്‍പ്പനങ്ങളുണ്ടാക്കുന്നത്. അഞ്ച് തൊഴിലാളികളാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. പാള പാത്രങ്ങള്‍ക്ക് പുറമേ കല്യാണ ക്ഷണക്കത്ത്, സമ്മേളനങ്ങള്‍ക്കുള്ള ബാഡ്ജ് എന്നിവയും നിര്‍മിച്ചു നല്‍കുന്നുണ്ട്. ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ വഴിയാണ് വിപണി കണ്ടെത്തുന്നത്. മാസത്തില്‍ 60000 പ്ലേറ്റുകള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചതിനു ശേഷം ബാക്കിവരുന്ന പാളയുടെ ഭാഗങ്ങള്‍ കൊണ്ട് കാലിത്തീറ്റ ഉണ്ടാക്കുവാനുള്ള പദ്ധതിയും ഈ ദമ്പതികളുടെ ആലോചനയിലുണ്ട്.

Related Articles
Next Story
Share it