വൈറ്റ് ഹൗസ് വിടുംമുമ്പ് ഔദ്യോഗിക വസതിയില്‍ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയം നടത്തി ട്രംപ്

വാഷിങ്ടന്‍: പ്രസിഡന്റ് പദവി ഒഴിയുംമുമ്പ് ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയം നടത്തി ഡൊണാള്‍ഡ് ട്രംപ്. കാമുകനായ മൈക്കല്‍ ബൗലോസിനൊപ്പം വൈറ്റ് ഹൗസിന്റെ വരാന്തയില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കൊണ്ട് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞെന്നും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയാണെന്നുമുള്ള അടിക്കുറിപ്പോടെ ബൗലോസും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ രണ്ടാം ഭാര്യ മര്‍ല മേപ്പിള്‍സിന്റെ ഏക മകളാണ് 27 കാരിയായ ടിഫാനി. 23കാരനായ ബൗലോസ് നൈജീരിയന്‍ ബിസിനസ് […]

വാഷിങ്ടന്‍: പ്രസിഡന്റ് പദവി ഒഴിയുംമുമ്പ് ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയം നടത്തി ഡൊണാള്‍ഡ് ട്രംപ്. കാമുകനായ മൈക്കല്‍ ബൗലോസിനൊപ്പം വൈറ്റ് ഹൗസിന്റെ വരാന്തയില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കൊണ്ട് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം അറിയിച്ചത്.

വിവാഹനിശ്ചയം കഴിഞ്ഞെന്നും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയാണെന്നുമുള്ള അടിക്കുറിപ്പോടെ ബൗലോസും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ രണ്ടാം ഭാര്യ മര്‍ല മേപ്പിള്‍സിന്റെ ഏക മകളാണ് 27 കാരിയായ ടിഫാനി. 23കാരനായ ബൗലോസ് നൈജീരിയന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയാണ്.

ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയുടെ ലോ സ്‌കൂളില്‍ നിന്നു ബിരുദമെടുത്ത ടിഫാനിയും ലാഗോസില്‍ വളര്‍ന്ന ബൗലോസും ഒരുമിച്ചുള്ള ചിത്രങ്ങള്‍ 2018 ജനുവരിയില്‍ പുറത്തുവന്നിരുന്നു. ലണ്ടനില്‍ പഠിച്ച ബൗലോസ് ട്രംപ് കുടുംബത്തിന്റെ പല പരിപാടികളിലും സ്ഥിര സാന്നിധ്യമാണ്. ട്രംപിന്റെ പല തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും ബൗലോസ് ഉണ്ടായിരുന്നു. മാര്‍ ലാഗോയില്‍ ട്രംപിന്റെ കുടുംബത്തിനൊപ്പം താങ്ക്‌സ്ഗിവിങ് പരിപാടിയിലും ബൗലോസ് കുടുംബസമേതം പങ്കെടുത്തിരുന്നു.

Related Articles
Next Story
Share it