സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്ന് യുവാക്കളുടെ വധശിക്ഷ 10 വര്‍ഷം തടവ് ആക്കി കുറച്ചു

റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്ന് യുവാക്കളുടെ വധശിക്ഷ 10 വര്‍ഷം തടവ് ആക്കി കുറച്ചു. 2012ല്‍ പ്രായാപൂര്‍ത്തിയാകാത്ത സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട അലി അല്‍ നിംറ്, ദാവൂദ് അല്‍ മര്‍ഹൂന്‍, അബ്ദുല്ലാഹ് അല്‍ സാഹിര്‍ എന്നിവരുടെ വധശിക്ഷയിലാണ് ഇളവ് വരുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കാലത്ത് വിധിക്കപ്പെട്ടിരുന്ന ശിക്ഷയായതിനാലാണ് പുതിയ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം പത്ത് വര്‍ഷക്കാലത്തെ ജയില്‍ ശിക്ഷയാക്കി കുറച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഇവര്‍ തീവ്രവാദ കേസുകളില്‍ പെട്ടാണ് 2012 […]

റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്ന് യുവാക്കളുടെ വധശിക്ഷ 10 വര്‍ഷം തടവ് ആക്കി കുറച്ചു. 2012ല്‍ പ്രായാപൂര്‍ത്തിയാകാത്ത സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട അലി അല്‍ നിംറ്, ദാവൂദ് അല്‍ മര്‍ഹൂന്‍, അബ്ദുല്ലാഹ് അല്‍ സാഹിര്‍ എന്നിവരുടെ വധശിക്ഷയിലാണ് ഇളവ് വരുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കാലത്ത് വിധിക്കപ്പെട്ടിരുന്ന ശിക്ഷയായതിനാലാണ് പുതിയ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം പത്ത് വര്‍ഷക്കാലത്തെ ജയില്‍ ശിക്ഷയാക്കി കുറച്ചത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഇവര്‍ തീവ്രവാദ കേസുകളില്‍ പെട്ടാണ് 2012 ല്‍ അറസ്റ്റിലായത്. അന്ന് ഇവര്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. മൂവരുടെയും ശിക്ഷ പത്ത് വര്‍ഷമായി കുറച്ചുവെന്നും ഇത് വരെ അനുഭവിച്ച ജയില്‍ ശിക്ഷ ഇതില്‍ ഉള്‍പ്പെടുത്തുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വെളിപ്പെടുത്തി. ഇതോടെ അടുത്ത വര്‍ഷം ഇവര്‍ക്ക് ജയില്‍ മോചിതരാകാന്‍ സാധിക്കും.

18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്ത സമയത്ത് കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തികള്‍ക്ക് ഇനിമേല്‍ വധശിക്ഷ ഉപയോഗിക്കില്ലെന്ന് ഏപ്രിലില്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടിരുന്നതായി അല്‍ അറബിയ ഇംഗ്ളീഷ് റിപ്പോര്‍ട്ട് ചെയ്തു. 2020 മാര്‍ച്ചിലാണ് പുതിയ റോയല്‍ ഓര്‍ഡര്‍ ഇറക്കിയത്. പ്രായപൂര്‍ത്തിയാകാത്തവരായിരിക്കുമ്പോള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എല്ലാ വ്യക്തികള്‍ക്കും ജുവനൈല്‍ നിയമം മുന്‍കൂട്ടി ബാധകമാക്കാനാണ് ഉത്തരവിട്ടിരുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് ജയില്‍ ശിക്ഷയോ പിഴയോ അതല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ വിധിക്കണമെന്നാണ് തീരുമാനം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വധശിക്ഷ നിര്‍ത്തലാക്കിയത് കഴിഞ്ഞ വര്‍ഷത്തെ രണ്ടാമത്തെ പ്രധാന ജുഡീഷ്യല്‍ പരിഷ്‌കരണമായിരുന്നു.

Related Articles
Next Story
Share it