മുക്കാല്‍കോടിയോളം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: മുക്കാല്‍കോടിയോളം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മസ്‌കത്ത്, അബൂദാബി എന്നിവിടങ്ങളില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അബൂദാബിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാക്കിറില്‍ നിന്ന് 32.62 ലക്ഷം രൂപയ്ക്ക് തുല്യമായ 745 ഗ്രാം സ്വര്‍ണം പിടികൂടി. ഇതേ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിം ബാദുഷയില്‍ നിന്ന് 17.97 ലക്ഷം രൂപയ്ക്ക് തുല്യമായ 350 ഗ്രാം […]

കണ്ണൂര്‍: മുക്കാല്‍കോടിയോളം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മസ്‌കത്ത്, അബൂദാബി എന്നിവിടങ്ങളില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അബൂദാബിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാക്കിറില്‍ നിന്ന് 32.62 ലക്ഷം രൂപയ്ക്ക് തുല്യമായ 745 ഗ്രാം സ്വര്‍ണം പിടികൂടി. ഇതേ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിം ബാദുഷയില്‍ നിന്ന് 17.97 ലക്ഷം രൂപയ്ക്ക് തുല്യമായ 350 ഗ്രാം സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മസ്‌കത്തില്‍ നിന്നെത്തിയ തലശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനുവില്‍ നിന്ന് 22.08 ലക്ഷം രൂപയ്ക്ക് തുല്യമായ 430 ഗ്രാം സ്വര്‍ണവും പിടികൂടി. കസ്റ്റംസ് അസി. കമ്മീഷണര്‍ ടി.എം മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലാണ് അനധികൃത സ്വര്‍ണം പിടികൂടിയത്.