1.2 കോടി രൂപയുടെ സ്വര്‍ണവുമായി ഉപ്പള സ്വദേശിയടക്കം മൂന്നുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: 1.2 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്ടെ ഉപ്പള സ്വദേശിയടക്കം മൂന്നുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് അഷ്റഫ്, കൂത്തുപറമ്പിലെ ബഷീര്‍ അബ്ബാസ്, കോഴിക്കോട് കക്കട്ടില്‍ റഷീദ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. അഷ്റഫില്‍ നിന്ന് 29.78 ലക്ഷം രൂപയുടെ 591 ഗ്രാം സ്വര്‍ണവും ബഷീറില്‍ നിന്ന് 41 ലക്ഷം രൂപയുടെ 815 ഗ്രാം സ്വര്‍ണവും റഷീദില്‍ നിന്ന് 49. 54 ലക്ഷം രൂപ വിലവരുന്ന 983 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. മുഹമ്മദ് അഷ്റഫ് ബഹ്റൈനില്‍ നിന്നും […]

കണ്ണൂര്‍: 1.2 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്ടെ ഉപ്പള സ്വദേശിയടക്കം മൂന്നുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് അഷ്റഫ്, കൂത്തുപറമ്പിലെ ബഷീര്‍ അബ്ബാസ്, കോഴിക്കോട് കക്കട്ടില്‍ റഷീദ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. അഷ്റഫില്‍ നിന്ന് 29.78 ലക്ഷം രൂപയുടെ 591 ഗ്രാം സ്വര്‍ണവും ബഷീറില്‍ നിന്ന് 41 ലക്ഷം രൂപയുടെ 815 ഗ്രാം സ്വര്‍ണവും റഷീദില്‍ നിന്ന് 49. 54 ലക്ഷം രൂപ വിലവരുന്ന 983 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. മുഹമ്മദ് അഷ്റഫ് ബഹ്റൈനില്‍ നിന്നും ബഷീറും റഷീദും ദുബായില്‍ നിന്നുമാണ് കണ്ണൂരിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് മൂന്നുപേരും എത്തിയത്. അഷ്റഫ് ശരീരത്തിനുള്ളിലും ബഷീറും റഷീദും ട്രോളിബാഗിനുള്ളിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Related Articles
Next Story
Share it