കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേര്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് റിയാസില്‍ നിന്ന് 345 ഗ്രാം സ്വര്‍ണവും വയനാട് സ്വദേശി മുഹമ്മദ് ഫൈസലില്‍ നിന്ന് 349 ഗ്രാം സ്വര്‍ണവും കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് സബീറില്‍ നിന്ന് 490 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. മുഹമ്മദ് റിയാസ് ഷാര്‍ജയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. മുഹമ്മദ് ഫൈസല്‍ ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ വരികയായിരുന്നു. […]

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് റിയാസില്‍ നിന്ന് 345 ഗ്രാം സ്വര്‍ണവും വയനാട് സ്വദേശി മുഹമ്മദ് ഫൈസലില്‍ നിന്ന് 349 ഗ്രാം സ്വര്‍ണവും കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് സബീറില്‍ നിന്ന് 490 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. മുഹമ്മദ് റിയാസ് ഷാര്‍ജയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. മുഹമ്മദ് ഫൈസല്‍ ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ വരികയായിരുന്നു. മുഹമ്മദ് റിയാസിന്റെ ബാഗേജിലുണ്ടായിരുന്ന മുട്ട പാചകം ചെയ്യുന്ന മെഷീനുള്ളിലും ടോര്‍ച്ചിനുള്ളിലുമായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. മറ്റു രണ്ടുപേരും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.