കാട്ടുകുക്കെയിലേക്കുള്ള നാലുബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

പെര്‍ള: കാസര്‍കോട്ടു നിന്ന് കാട്ടുകുക്കെയിലേക്ക് സര്‍വ്വീസ് നടത്തുന്ന നാല് ബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി. നിലവില്‍ സര്‍വ്വീസ് നടത്തുന്നത് ഒരു ബസ് മാത്രം. രാവിലെയും രാത്രിയിലുമായി ഈ ബസ് രണ്ട് ട്രിപ്പ് മാത്രം ഓടുന്നു. മറ്റ് മൂന്നു ബസുകള്‍ കാട്ടുകുക്കെയിലേക്ക് പോകാതെ പെര്‍ള വരെ മാത്രം സര്‍വ്വീസ് നടത്തുകയാണ്. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാനപാതയില്‍ അടുക്കസ്ഥലയില്‍ നിന്നും കാട്ടുകുക്കെയിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ നിന്നും നേരിട്ടുപോകുന്ന ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ വലയുകയാണ്. ഇപ്പോള്‍ അമിതവാടക നല്‍കി […]

പെര്‍ള: കാസര്‍കോട്ടു നിന്ന് കാട്ടുകുക്കെയിലേക്ക് സര്‍വ്വീസ് നടത്തുന്ന നാല് ബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി. നിലവില്‍ സര്‍വ്വീസ് നടത്തുന്നത് ഒരു ബസ് മാത്രം. രാവിലെയും രാത്രിയിലുമായി ഈ ബസ് രണ്ട് ട്രിപ്പ് മാത്രം ഓടുന്നു. മറ്റ് മൂന്നു ബസുകള്‍ കാട്ടുകുക്കെയിലേക്ക് പോകാതെ പെര്‍ള വരെ മാത്രം സര്‍വ്വീസ് നടത്തുകയാണ്. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാനപാതയില്‍ അടുക്കസ്ഥലയില്‍ നിന്നും കാട്ടുകുക്കെയിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ നിന്നും നേരിട്ടുപോകുന്ന ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ വലയുകയാണ്. ഇപ്പോള്‍ അമിതവാടക നല്‍കി ഓട്ടോയില്‍ പോകേണ്ട സ്ഥിതിയാണുള്ളത്. കാട്ടുകുക്കെയില്‍ നിന്ന് എന്‍മകജെ പഞ്ചായത്ത്, പെര്‍ള ടൗണ്‍, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ അമിത വാടക നല്‍കി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരുന്നു. പെര്‍ളയില്‍ നിന്നും കെ.കെ റോഡിലൂടെ കാട്ടുകുക്കെ ക്ഷേത്ര പരിസരത്തേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസും അപ്രത്യക്ഷമായിരിക്കുകയാണ്. രാവിലെ 7 മണിക്കും 8.25നും ബസ് കാസര്‍കോട്ടേക്ക് സര്‍വ്വീസ് നടത്തിയിരുന്നു. അടുക്കസ്ഥലയില്‍ നിന്ന് രാവിലെ പുറപ്പെടുന്ന ബസ് 9.45ന് കാട്ടുകുക്കെയിലെത്തി 10 മണിക്കാണ് തിരിച്ചുപോയിരുന്നത്. 7ന് പുറപ്പെടുന്ന ബസ് 2.15ന് തിരിച്ചെത്തി 2.45ന് മടങ്ങിപ്പോയിരുന്നു. 8 മണിക്ക് പോയിരുന്ന ബസ് 3.45ന് ഇവിടെയെത്തി 4.15ന് തിരിച്ചുപോയിരുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്നു. ഈ ബസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഏറെ സൗകര്യപ്രദമായിരുന്നു. കാസര്‍കോട്ടുനിന്നും ഒഡ്യ പോകുന്ന ബസ് 11.30ന് ഇവിടെയെത്തിയിരുന്നു. ഇപ്പോള്‍ 7.30ന് ഇവിടെ നിന്നും പുറപ്പെടുന്ന ഏക ബസ് രാത്രിയാണ് ഇവിടേക്ക് തിരികെ സര്‍വ്വീസ് നടത്തുന്നത്. രാവിലെ 6.15ന് ഒരു കെ.എസ്.ആര്‍.ടി.സി ബസും ഇവിടെ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ടിരുന്നു. ഈ ബസ് രാത്രി 8.20ന് കാസര്‍കോട്ട് നിന്നും യാത്ര തിരിച്ച് രാത്രി 9.45ന് കാട്ടുകുക്കെയിലെത്തിയിരുന്നു.

Related Articles
Next Story
Share it