മംഗളൂരു: മംഗളൂരുവില്‍ കഞ്ചാവ് വില്‍പ്പനയിലേര്‍പ്പെട്ട കോളേജ് വിദ്യാര്‍ഥികള്‍ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കസബ ബെംഗ്രെ സ്വദേശി മുഹമ്മദ് അഫ്രാര്‍, കൊച്ചി സ്വദേശി അഡോണ്‍ ദേവ്, തുംകൂര്‍ സ്വദേശി ഹര്‍ഷ കുമാര്‍ വി.എസ് എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് അഫ്രാര്‍ മംഗളൂരുവിലെ ഒരു പഴക്കടയില്‍ ജീവനക്കാരനാണ്. അഡോണ്‍ ദേവും ഹര്‍ഷ കുമാറും മംഗളൂരുവിലെ ഒരു കോളേജില്‍ വിദ്യാര്‍ഥികളാണ്. വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ പൊലീസ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് കഞ്ചാവ് വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്തതിന് ഡോക്ടര്‍മാരും മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു.