അഞ്ച് മണിക്കൂറില്‍ മൂന്ന് മില്യണ്‍ വ്യൂസ്..! തിയേറ്റര്‍ കീഴടക്കാന്‍ തഗ്ഗ് ലൈഫ്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മണിരത്നം-കമല്‍ഹാസന്‍ കോംബോയില്‍ ഒരുങ്ങുന്ന തഗ്ഗ് ലൈഫിന്റെ ടീസര്‍ പുറത്തിറക്കി. കമല്‍ഹാസന്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന തഗ്ഗ് ലൈഫിന്റെ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. കമല്‍ഹാസന്റെ 70-ാം പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസര്‍ അഞ്ച് മണിക്കൂറിനുള്ളില്‍ കണ്ടത് മൂന്ന് മില്യണ്‍ പേരാണ്. 1987ല്‍ പുറത്തിറങ്ങിയ നായകനിലാണ് മണിരത്നവും-കമലും ഒന്നിച്ചത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ത് മാജിക്കായിരിക്കും കാത്തുവെച്ചിരിക്കുന്നതെന്നറിയാന്‍ 2025 ജൂണ്‍ 5 വരെ കാത്തിരിക്കേണ്ടി വരും. കമല്‍ഹാസനൊപ്പം ചിമ്പുവും തുല്യപ്രാധാന്യത്തില്‍ […]

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മണിരത്നം-കമല്‍ഹാസന്‍ കോംബോയില്‍ ഒരുങ്ങുന്ന തഗ്ഗ് ലൈഫിന്റെ ടീസര്‍ പുറത്തിറക്കി. കമല്‍ഹാസന്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന തഗ്ഗ് ലൈഫിന്റെ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. കമല്‍ഹാസന്റെ 70-ാം പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസര്‍ അഞ്ച് മണിക്കൂറിനുള്ളില്‍ കണ്ടത് മൂന്ന് മില്യണ്‍ പേരാണ്. 1987ല്‍ പുറത്തിറങ്ങിയ നായകനിലാണ് മണിരത്നവും-കമലും ഒന്നിച്ചത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ത് മാജിക്കായിരിക്കും കാത്തുവെച്ചിരിക്കുന്നതെന്നറിയാന്‍ 2025 ജൂണ്‍ 5 വരെ കാത്തിരിക്കേണ്ടി വരും. കമല്‍ഹാസനൊപ്പം ചിമ്പുവും തുല്യപ്രാധാന്യത്തില്‍ സിനിമയിലുണ്ട്. 44 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ക്രൈം ഉം ത്രില്ലറും നിറഞ്ഞ പാക്കേജ് ആണ് സിനിമ എന്ന സൂചനയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. തമിഴിനെ കൂടാതെ ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും സിനിമ പുറത്തിറങ്ങും. മലയാളിതാരം ജോജു ജോര്‍ജും സിനിമയിലെത്തുന്നുണ്ട്. കമല്‍ഹാസന്‍, ചിമ്പു എന്നിവരെ കൂടാതെ വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്. തൃഷ കൃഷ്ണന്‍, അലി ഫസല്‍, അശോക് സെല്‍വന്‍, പങ്കജ് ത്രിപാഠി, നാസര്‍, അഭിരാമി ഗോപി കുമാര്‍, ഐശ്വര്യ ലക്ഷ്മി, ജിഷ്ഷു സെന്‍ ഗുപ്ത, സന്യ മല്‍ഹോത്ര, രോഹിത് സരഫ് തുടങ്ങിയവരും ചിത്രത്തില്‍ എത്തും. എ.ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Related Articles
Next Story
Share it