കുഞ്ഞിക്കാലു കാണാത്ത നോവില്‍ 12 വര്‍ഷം; ഒടുവില്‍ ലഭിച്ചത് മൂന്ന് കണ്‍മണികള്‍
കാഞ്ഞങ്ങാട്: വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങളായിട്ടും സന്താനഭാഗ്യമില്ലാത്ത നോവില്‍ കഴിഞ്ഞ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ലഭിച്ചത് മൂന്നു കണ്‍മണികള്‍. അട്ടേങ്ങാനം സ്വദേശി ദിനേശന്‍-വിദ്യ ദമ്പതികള്‍ക്കാണ് നോവു മാറി സന്തോഷത്തിന്റെ നാളുകള്‍ വന്നത്. മൂന്ന് കണ്‍മണിളെ ലഭിച്ച സന്തോഷത്തില്‍ കഴിഞ്ഞ അമ്മ വിദ്യയ്ക്ക് സന്താന സൗഭാഗ്യത്തിനു പിന്നാലെ അധ്യാപിക ജോലി ലഭിച്ചുള്ള നിയമന ഉത്തരവ് വന്നതോടെ കുടുംബം ആഹ്ലാദത്തിലാണ്. ഐ.വി.എഫ് ചികിത്സാരംഗത്ത് വിദഗ്ധനായ യുവ ഡോക്ടറും കാഞ്ഞങ്ങാട് സണ്‍റൈസ് ആന്‍ഡ് ഉദയം ഐ.വി.എഫ് സെന്റര്‍ എം.ഡിയുമായ രാഘവേന്ദ്ര പ്രസാദിന്റ […]

കാഞ്ഞങ്ങാട്: വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങളായിട്ടും സന്താനഭാഗ്യമില്ലാത്ത നോവില്‍ കഴിഞ്ഞ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ലഭിച്ചത് മൂന്നു കണ്‍മണികള്‍. അട്ടേങ്ങാനം സ്വദേശി ദിനേശന്‍-വിദ്യ ദമ്പതികള്‍ക്കാണ് നോവു മാറി സന്തോഷത്തിന്റെ നാളുകള്‍ വന്നത്. മൂന്ന് കണ്‍മണിളെ ലഭിച്ച സന്തോഷത്തില്‍ കഴിഞ്ഞ അമ്മ വിദ്യയ്ക്ക് സന്താന സൗഭാഗ്യത്തിനു പിന്നാലെ അധ്യാപിക ജോലി ലഭിച്ചുള്ള നിയമന ഉത്തരവ് വന്നതോടെ കുടുംബം ആഹ്ലാദത്തിലാണ്. ഐ.വി.എഫ് ചികിത്സാരംഗത്ത് വിദഗ്ധനായ യുവ ഡോക്ടറും കാഞ്ഞങ്ങാട് സണ്‍റൈസ് ആന്‍ഡ് ഉദയം ഐ.വി.എഫ് സെന്റര്‍ എം.ഡിയുമായ രാഘവേന്ദ്ര പ്രസാദിന്റ ചിട്ടയായ ചികിത്സയിലാണ് 33 കാരിയായ വിദ്യയ്ക്ക് മൂന്ന് കണ്‍മണികളുടെ അമ്മയാകാനുള്ള ഭാഗ്യമുണ്ടായത്. സംസ്ഥാനത്തും ഇതര സംസ്ഥാനത്തും നിരവധി ആസ്പത്രിയില്‍ ചികിത്സ നടത്തി നിരാശയായ ഇവര്‍ ഒടുവിലാണ് നാട്ടിലെ തന്നെ ചികിത്സയെക്കുറിച്ചറിയുന്നത്. ഗര്‍ഭിണിയായി 27 ആഴ്ച പിന്നിട്ടപ്പോള്‍ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കും ആണ്‍കുട്ടിക്കുമാണ് ജന്മം നല്‍കിയത്. മൂന്ന് കുട്ടികള്‍ക്കും മുലപ്പാല്‍ തികയാത്തതിനാല്‍ മംഗളൂരുവിലെ ദാതാക്കളില്‍ നിന്നും ശേഖരിച്ചാണ് മുലപ്പാല്‍ കൊണ്ടുവന്നത്. 1.6, 1.1 കിലോ, 890 ഗ്രാം എന്നിങ്ങനെയായിരുന്നു കുട്ടികളുടെ തൂക്കം. ഒരു കുട്ടിയെ മാത്രം ഒന്നര മാസത്തോളം എന്‍.ഐ.സി.യുവില്‍ കിടത്തിയതൊഴിച്ചാല്‍ മറ്റുള്ളവരെല്ലാം പൂര്‍ണാരോഗ്യത്തോടെയാണ് കഴിഞ്ഞത്. 50 ദിവസത്തെ ആസ്പത്രി വാസത്തിനു ശേഷം ഒന്നര കിലോയിലധികം തൂക്കത്തോടെയാണ് മൂന്നു കുട്ടികളും ആശുപത്രി വിട്ടത്. ദിനേശന്‍ സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരനാണ്. അജാനൂര്‍ മടിയന്‍ സ്വദേശിനിയായ വിദ്യക്ക് ഹയര്‍സെക്കന്‍ഡറി അധ്യാപികയായി കണ്ണൂര്‍ ജില്ലയിലാണ് നിയമനം ലഭിച്ചത്. ജോലിയില്‍ പ്രവേശിച്ചതിനുശേഷം അവധിയെടുക്കാനാണ് തീരുമാനം.