ലക്ഷ്മീശയുടെ പണിപ്പുരയില്‍ ഇത്തവണ ഒരുങ്ങിയത് 30 ഗണേശ വിഗ്രഹങ്ങള്‍

കാസര്‍കോട്: കളിമണ്ണില്‍ നൂറുകണക്കിന് ഗണേശ വിഗ്രഹങ്ങള്‍ തീര്‍ത്ത് ശ്രദ്ധേയനായ ലക്ഷ്മീശ ഇത്തവണ ഗണേശോത്സവത്തിന് ഒരുക്കിയത് 30 ഗണേശ ശില്‍പങ്ങള്‍. കരവിരുതില്‍ വിഗ്നേശ്വരന്റെ ശില്‍പങ്ങള്‍ക്ക് കമനീയ രൂപങ്ങള്‍ നല്‍കുന്ന കാസര്‍കോട് നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തെ ലക്ഷ്മീശ ആചാര്യക്ക് ഇത്തവണയും തിരക്കൊഴിഞ്ഞ നേരമില്ല. 31നാണ് സാര്‍വ്വജനിക ഗണേശോത്സവം. ഇതിന് മുമ്പായി ഗണേശ ശില്‍പങ്ങള്‍ തീര്‍ക്കാനുള്ള വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലായിരുന്നു ലക്ഷ്മീശയും സംഘവും. വ്രതാനുഷ്ഠാനത്തോടെ ഒന്നരമാസം മുമ്പ് ഗണഹോമത്തോടെ മുഹൂര്‍ത്തം കുറിച്ചാണ് ശില്‍പങ്ങളുടെ നിര്‍മ്മാണം തുടങ്ങിയത്. പത്തോളം അടിവരെ ഉയരമുള്ള ശില്‍പങ്ങളും […]

കാസര്‍കോട്: കളിമണ്ണില്‍ നൂറുകണക്കിന് ഗണേശ വിഗ്രഹങ്ങള്‍ തീര്‍ത്ത് ശ്രദ്ധേയനായ ലക്ഷ്മീശ ഇത്തവണ ഗണേശോത്സവത്തിന് ഒരുക്കിയത് 30 ഗണേശ ശില്‍പങ്ങള്‍. കരവിരുതില്‍ വിഗ്നേശ്വരന്റെ ശില്‍പങ്ങള്‍ക്ക് കമനീയ രൂപങ്ങള്‍ നല്‍കുന്ന കാസര്‍കോട് നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തെ ലക്ഷ്മീശ ആചാര്യക്ക് ഇത്തവണയും തിരക്കൊഴിഞ്ഞ നേരമില്ല. 31നാണ് സാര്‍വ്വജനിക ഗണേശോത്സവം. ഇതിന് മുമ്പായി ഗണേശ ശില്‍പങ്ങള്‍ തീര്‍ക്കാനുള്ള വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലായിരുന്നു ലക്ഷ്മീശയും സംഘവും. വ്രതാനുഷ്ഠാനത്തോടെ ഒന്നരമാസം മുമ്പ് ഗണഹോമത്തോടെ മുഹൂര്‍ത്തം കുറിച്ചാണ് ശില്‍പങ്ങളുടെ നിര്‍മ്മാണം തുടങ്ങിയത്. പത്തോളം അടിവരെ ഉയരമുള്ള ശില്‍പങ്ങളും ലക്ഷ്മീശയുടെ പണിപ്പുരയില്‍ തയ്യാറായിട്ടുണ്ട്. കാസര്‍കോട് മല്ലികാര്‍ജന ക്ഷേത്രം അടക്കമുള്ള ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്കും വീടുകളിലേക്കും ആവശ്യം അനുസരിച്ചാണ് ഗണേശ വിഗ്രഹം ഒരുക്കുന്നത്. ലക്ഷ്മീശയുടെ വീടിന് മുന്നിലെ ഷെഡില്‍ വലുതും ചെറുതുമായ 30 ഗണേശ ശില്‍പങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കൊങ്കിണി ഗൗഡ സാരസ്വത ബ്രാഹ്‌മണരും കന്നഡ വിഭാഗക്കാരും ഏറെയുള്ള കാസര്‍കോട്ടും പരിസരങ്ങളിലും വലിയ പ്രാധാന്യത്തോടെയാണ് ഗണേശോത്സവം കൊണ്ടാടുന്നത്.

Related Articles
Next Story
Share it