മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ വീട്ടില്‍ കവര്‍ച്ച

മെല്‍ബണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ വസതിയില്‍ കവര്‍ച്ച. പോണ്ടിംഗിന്റെ ആഡംബര കാര്‍ സംഘം കടത്തിക്കൊണ്ടുപോയി. ഫെബ്രുവരി അഞ്ചിന് മെല്‍ബണിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മോഷ്ടിച്ച കാറുമായി അതിവേഗം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോണ്ടിംഗും ഭാര്യയും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ് കവര്‍ച്ച നടന്നത്. രണ്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള കടലോരത്തിന് സമീപത്തെ വീട്ടിലാണ് മോഷണം നടന്നത്. പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തില്‍ ഇതുവരെ ആരെയും […]

മെല്‍ബണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ വസതിയില്‍ കവര്‍ച്ച. പോണ്ടിംഗിന്റെ ആഡംബര കാര്‍ സംഘം കടത്തിക്കൊണ്ടുപോയി. ഫെബ്രുവരി അഞ്ചിന് മെല്‍ബണിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മോഷ്ടിച്ച കാറുമായി അതിവേഗം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പോണ്ടിംഗും ഭാര്യയും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ് കവര്‍ച്ച നടന്നത്. രണ്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള കടലോരത്തിന് സമീപത്തെ വീട്ടിലാണ് മോഷണം നടന്നത്. പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

Related Articles
Next Story
Share it