പെര്‍ള: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെര്‍ള കണ്ഡിഗെ കാനത്തുമൂലയിലെ നാരായണ നായകിന്റെയും വാസന്തിയുടേയും മകനും മംഗളൂരു സിറ്റി സെന്ററിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായിരുന്ന ജയഗണേശ് (35) ആണ് മരിച്ചത്. ഒരാഴ്ചയായി പനിയുണ്ടായിരുന്നു. കിഡ്നി രോഗികൂടിയായിരുന്നു. മംഗളൂരു കെ.എസ് ഹെഗ്ഡെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ മരണപ്പെടുകയായിരുന്നു. അവിവാഹിതനായിരുന്നു. സഹോദരങ്ങള്‍: ലക്ഷ്മി നാരായണ, വിജയലക്ഷ്മി, ശര്‍മ്മിള, ശശികല, മഞ്ചുനാഥ.