കാസര്‍കോട്: കൂട്ടുകാരിക്ക് വാട്സ്ആപ്പില്‍ സന്ദേശം അയച്ച ശേഷം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലാട്ടി ദേവന്‍പൊടിച്ചപാറ എക്കാലിലെ നീതുകൃഷ്ണ (21)യാണ് മരിച്ചത്. നീതുകൃഷ്ണയുടെ വിവാഹം നിശ്ചയിച്ചിരുന്നു. കൂട്ടപ്പുന്ന സ്വസ്തി ക്ലബ്ബ് ശിങ്കാരിമേള കലാകാരിയും ഡി.വൈ.എഫ്.ഐ കൂട്ടപ്പുന്ന മേഖല നിര്‍വാഹക സമിതി അംഗവുമാണ്. തയ്യല്‍ തൊഴിലാളിയായ അച്ഛന് കെ. കൃഷ്ണന് കാസര്‍കോട്ട് ജോലിക്കും അമ്മ കെ.ടി ശ്രീലത കാഞ്ഞങ്ങാട്ടും പോയിരുന്നു. ഈ സമയത്താണ് നീതു തൂങ്ങിമരിച്ചത്. സന്ദേശം ലഭിച്ച കൂട്ടുകാരി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന് സംശയം തോന്നി ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. അവരെത്തിയപ്പോഴാണ് നീതുവിനെ മരിച്ചനിലയില്‍ കണ്ടത്. പെരിയ എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദ പഠനം കഴിഞ്ഞ് ബി.എഡിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജിതിന് കൃഷ്ണ (ഖത്തര്‍) സഹോദരനാണ്.