കാട്ടാനകള്‍ നാട്ടിലേക്ക്; കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

കുണ്ടംകുഴി: കുണ്ടംകുഴി ഗോകുലയില്‍ കഴിഞ്ഞദിവസം എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തി. കനത്ത നഷ്ടമാണ് കാട്ടാനകളുടെ ശല്യം മൂലം കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഗോകുലയില്‍ കൂട്ടമായെത്തിയ ആനകള്‍ രാഘവന്‍, കരുണാകരന്‍, ശാന്ത എന്നിവരുടെ വാഴ, കമുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. പയസ്വിനി പുഴ കടന്നെത്തിയ ആനകളാണ് നാശമുണ്ടാക്കിയത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് തോണിക്കടവ്, ചൊട്ട തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകള്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു. കാനത്തൂര്‍, എരിഞ്ഞിപ്പുഴ ഭാഗങ്ങളില്‍ മാസങ്ങളോളമായി കാട്ടാനകള്‍ തമ്പടിച്ച് കര്‍ഷകര്‍ക്ക് ഭീഷണിയാകുകയാണ്. […]

കുണ്ടംകുഴി: കുണ്ടംകുഴി ഗോകുലയില്‍ കഴിഞ്ഞദിവസം എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തി.
കനത്ത നഷ്ടമാണ് കാട്ടാനകളുടെ ശല്യം മൂലം കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഗോകുലയില്‍ കൂട്ടമായെത്തിയ ആനകള്‍ രാഘവന്‍, കരുണാകരന്‍, ശാന്ത എന്നിവരുടെ വാഴ, കമുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. പയസ്വിനി പുഴ കടന്നെത്തിയ ആനകളാണ് നാശമുണ്ടാക്കിയത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് തോണിക്കടവ്, ചൊട്ട തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകള്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു.
കാനത്തൂര്‍, എരിഞ്ഞിപ്പുഴ ഭാഗങ്ങളില്‍ മാസങ്ങളോളമായി കാട്ടാനകള്‍ തമ്പടിച്ച് കര്‍ഷകര്‍ക്ക് ഭീഷണിയാകുകയാണ്. ഇവിടെ നിന്നും എത്തിയ ആനകളാണ് ബേഡഡുക്ക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വരുത്തിയത്. കാര്‍ഷിക വിളകളുടെ നഷ്ടത്തോടൊപ്പം ജീവനും ഭീഷണിയായി മാറുകയാണ് കാട്ടാനകള്‍.

Related Articles
Next Story
Share it