കാത്തിരിപ്പിന് വിരാമം; മലയോരത്ത് അഗ്‌നിരക്ഷാനിലയം വരുന്നു

കാഞ്ഞങ്ങാട്: മലയോരത്തിന്റെ ദീര്‍ഘകാലത്തെ മുറവിളിക്ക് പരിഹാരമായി അഗ്‌നിശമന നിലയം വരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ ആദ്യ അഗ്‌നി രക്ഷാ കേന്ദ്രം ബിരിക്കുളത്താണ് സ്ഥാപിക്കുന്നത്. ഇതിന് സ്ഥലം അനുവദിക്കുന്നതിന്റെ ഭാഗമായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപമുള്ള ഒരേക്കര്‍ സ്ഥലമാണ് ഇതിനായി പരിഗണിക്കുന്നത്. ഓഫീസിന് പുറമേ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ സ്ഥാപിക്കാനാണ് ആലോചന. ആവശ്യമായ റോഡ്, ജല സൗകര്യങ്ങള്‍ എന്നിവ സ്ഥലത്തുണ്ടെന്ന് സന്ദര്‍ശക സംഘം വിലയിരുത്തി. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് […]

കാഞ്ഞങ്ങാട്: മലയോരത്തിന്റെ ദീര്‍ഘകാലത്തെ മുറവിളിക്ക് പരിഹാരമായി അഗ്‌നിശമന നിലയം വരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ ആദ്യ അഗ്‌നി രക്ഷാ കേന്ദ്രം ബിരിക്കുളത്താണ് സ്ഥാപിക്കുന്നത്. ഇതിന് സ്ഥലം അനുവദിക്കുന്നതിന്റെ ഭാഗമായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപമുള്ള ഒരേക്കര്‍ സ്ഥലമാണ് ഇതിനായി പരിഗണിക്കുന്നത്. ഓഫീസിന് പുറമേ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ സ്ഥാപിക്കാനാണ് ആലോചന.
ആവശ്യമായ റോഡ്, ജല സൗകര്യങ്ങള്‍ എന്നിവ സ്ഥലത്തുണ്ടെന്ന് സന്ദര്‍ശക സംഘം വിലയിരുത്തി. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എ. വിധുബാല, മന്ത്രിയുടെ പ്രതിനിധി കെ. പത്മനാഭന്‍, കാഞ്ഞങ്ങാട് അഗ്‌നി രക്ഷാനിലയം ഓഫീസര്‍ കെ.വി. പ്രഭാകരന്‍, തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍, അസി. വില്ലേജ് ഓഫീസര്‍ ബാബു വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഇവിടെ അഗ്‌നിശമനസേനാ കേന്ദ്രം വരുന്നതോടെ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും ഇതിലൂടെ ഗുണം ലഭിക്കും. നിലവില്‍ നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട്, പെരിങ്ങോം എന്നീ നിലയങ്ങളില്‍ നിന്നാണ് അപകട സമയങ്ങളില്‍ അഗ്‌നിരക്ഷാസേന എത്തിയിരുന്നത്.

Related Articles
Next Story
Share it