ജനറല്‍ ആസ്പത്രി ടെറസിലെ പച്ചക്കറി കൃഷി ശ്രദ്ധേയമാവുന്നു
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഐ.പി കെട്ടിടത്തിന്റെ ടെറസ്സില്‍ ആസ്പത്രി ജീവനക്കാര്‍ തുടങ്ങിയ പച്ചക്കറി തോട്ടം വിളവെടുപ്പിന് തയ്യാറായി. കായകല്‍പം പരിശോധനയുടെ ഭാഗമായാണ് ആസ്പത്രി ജീവനക്കാര്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. തക്കാളി, ചീര, കോളിഫ്‌ളവര്‍, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. അതിപ്പോള്‍ വളര്‍ന്ന് വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. ആസ്പത്രി ജീവനക്കാരായ ഡേവിസ്, മണി, രവി, ശ്രീജിത്ത്, സാബിര്‍ക് തുടങ്ങിയ ആസ്പത്രി ജീവനക്കാരാണ് ഇതിന് നേതൃത്വം തുടങ്ങിയത്. ആസ്പത്രി സൂപ്രണ്ടിന്റെ സജീവ പിന്തുണയും ഇതിന്റെ […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഐ.പി കെട്ടിടത്തിന്റെ ടെറസ്സില്‍ ആസ്പത്രി ജീവനക്കാര്‍ തുടങ്ങിയ പച്ചക്കറി തോട്ടം വിളവെടുപ്പിന് തയ്യാറായി. കായകല്‍പം പരിശോധനയുടെ ഭാഗമായാണ് ആസ്പത്രി ജീവനക്കാര്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. തക്കാളി, ചീര, കോളിഫ്‌ളവര്‍, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. അതിപ്പോള്‍ വളര്‍ന്ന് വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. ആസ്പത്രി ജീവനക്കാരായ ഡേവിസ്, മണി, രവി, ശ്രീജിത്ത്, സാബിര്‍ക് തുടങ്ങിയ ആസ്പത്രി ജീവനക്കാരാണ് ഇതിന് നേതൃത്വം തുടങ്ങിയത്. ആസ്പത്രി സൂപ്രണ്ടിന്റെ സജീവ പിന്തുണയും ഇതിന്റെ വിജയത്തിന് കാരണമായി. സി.പി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പച്ചക്കറി സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.