പുതിയ ഉദുമ എന്നതാണ് തന്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ബാലകൃഷ്ണന്‍; കാഞ്ഞങ്ങാട് മാറണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ടി.വി സുരേഷ്
കാഞ്ഞങ്ങാട്: പുതിയ ഉദുമ എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ബാലകൃഷ്ണനും കാഞ്ഞങ്ങാട് മാറണമെന്നതാണ് തന്റെ ആഗ്രഹമെന്നും കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.വി സുരേഷും പറഞ്ഞു. കാഞ്ഞങ്ങാട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഉദുമ ആഗ്രഹിക്കുന്നതൊന്നും ഉദുമയില്‍ ഇല്ലെന്നതാണ് സത്യമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. അടിസ്ഥാന വികസനങ്ങള്‍ക്കപ്പുറം ഒരു നിയോജക മണ്ഡലത്തിലുണ്ടാകേണ്ട വികസനത്തില്‍ ഉദുമ പിന്നോട്ടാണ്. പൊതു മേഖലയില്‍ ഒരു വ്യാവസായിക യൂണിറ്റ് പോലുമില്ലെന്ന് സി. ബാലകൃഷ്ണന്‍ പറഞ്ഞു. വിശാലമായ കടല്‍ത്തീരം മണ്ഡലത്തിന്റെ പ്രത്യേകതയാണ്. ബേക്കലിനെ ലോക […]
കാഞ്ഞങ്ങാട്: പുതിയ ഉദുമ എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ബാലകൃഷ്ണനും കാഞ്ഞങ്ങാട് മാറണമെന്നതാണ് തന്റെ ആഗ്രഹമെന്നും കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.വി സുരേഷും പറഞ്ഞു. കാഞ്ഞങ്ങാട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഉദുമ ആഗ്രഹിക്കുന്നതൊന്നും ഉദുമയില്‍ ഇല്ലെന്നതാണ് സത്യമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. അടിസ്ഥാന വികസനങ്ങള്‍ക്കപ്പുറം ഒരു നിയോജക മണ്ഡലത്തിലുണ്ടാകേണ്ട വികസനത്തില്‍ ഉദുമ പിന്നോട്ടാണ്. പൊതു മേഖലയില്‍ ഒരു വ്യാവസായിക യൂണിറ്റ് പോലുമില്ലെന്ന് സി. ബാലകൃഷ്ണന്‍ പറഞ്ഞു. വിശാലമായ കടല്‍ത്തീരം മണ്ഡലത്തിന്റെ പ്രത്യേകതയാണ്. ബേക്കലിനെ ലോക […]
കാഞ്ഞങ്ങാട്: പുതിയ ഉദുമ എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ബാലകൃഷ്ണനും കാഞ്ഞങ്ങാട് മാറണമെന്നതാണ് തന്റെ ആഗ്രഹമെന്നും കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.വി സുരേഷും പറഞ്ഞു. കാഞ്ഞങ്ങാട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഉദുമ ആഗ്രഹിക്കുന്നതൊന്നും ഉദുമയില്‍ ഇല്ലെന്നതാണ് സത്യമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. അടിസ്ഥാന വികസനങ്ങള്‍ക്കപ്പുറം ഒരു നിയോജക മണ്ഡലത്തിലുണ്ടാകേണ്ട വികസനത്തില്‍ ഉദുമ പിന്നോട്ടാണ്. പൊതു മേഖലയില്‍ ഒരു വ്യാവസായിക യൂണിറ്റ് പോലുമില്ലെന്ന് സി. ബാലകൃഷ്ണന്‍ പറഞ്ഞു. വിശാലമായ കടല്‍ത്തീരം മണ്ഡലത്തിന്റെ പ്രത്യേകതയാണ്. ബേക്കലിനെ ലോക ടൂറിസ ഭൂപടത്തിലേക്കുയര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാറാണ്. ഇതുമായി ബന്ധപ്പെട്ട എയര്‍സ്ട്രിപ്പ് പദ്ധതിക്കായി കഴിഞ്ഞ 10 വര്‍ഷകാലയളവില്‍ ഇടതു എം.എല്‍.എയ്ക്ക് ഒരു കാര്യം പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. തീര്‍ത്ഥാടന ടൂറിസത്തിന് ഏറ്റവും വലിയ സാധ്യതയുള്ള പ്രദേശമാണ് ഉദുമ. ഇക്കാര്യത്തിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആയുസ്സിന്റെ ബലത്തില്‍ ജീവിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. ഹൃദയാഘാതം പോലുള്ള വലിയ അസുഖം വന്നുകഴിഞ്ഞാല്‍ ചികിത്സ തേടാനുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി ഉദുമയിലില്ലാത്തത് വലിയ പരാജയമാണ്. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി ഉദുമക്ക് അനിവാര്യമാണൈന്നും അതാണ് തന്റെ ലക്ഷ്യമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ തന്നെ കണ്ണീര്‍ ഭൂമിയായി മാറിയ മണ്ഡലമാണ് ഉദുമ. ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊല കേരളത്തിലെ ജനാധിപത്യ ക്രമത്തില്‍ തന്നെ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. കൊലപാതക രാഷ്ട്രീയത്തിനെതിരെ ജില്ലയിലെ അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി നിന്നപ്പോഴാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 19 സീറ്റിലും യു.ഡി.എഫ് ജയിച്ചത്. ഇനി ഒരമ്മയുടെയും കണ്ണീര്‍ വീഴാന്‍ പാടില്ലെന്നതാണ് തന്റെയും മുന്നണിയുടെയും ലക്ഷ്യമെന്നും സി. ബാലകൃഷ്ണന്‍ പറഞ്ഞു.
35 വര്‍ഷമായി ഇടതുമുന്നണി പ്രതിനിധീകരിച്ചപ്പോള്‍ ഒരു വികസനവും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പി.വി സുരേഷ് പറഞ്ഞു. അഞ്ചുകൊല്ലം എം.എല്‍.എയും അഞ്ചുകൊല്ലം മന്ത്രിയായും പ്രവര്‍ത്തിച്ച ഇ. ചന്ദ്രശേഖരന്‍ ഒരു വികസനവും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമനായ ഇ. ചന്ദ്രശേഖരന്റെ മന്ത്രിസ്ഥാനം ജില്ലയിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. അഞ്ചു കൊല്ലവും ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു ശേഷം നിയോജകമണ്ഡലത്തിലെ ജനങ്ങളെ കണ്ടപ്പോള്‍ തന്നെ തനിക്കുണ്ടായ ഊര്‍ജ്ജം ചെറുതൊന്നുമല്ല. ചെറുപ്പക്കാര്‍ കടുത്ത നിരാശയിലാണ്. യുവാക്കള്‍ക്ക് ജോലി നല്‍കുന്ന ഒരു പദ്ധതിയും മന്ത്രിയായിട്ടു പോലും നിയോജകമണ്ഡലത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലയെന്നത് കടുത്ത പരാജയമാണ്. മണ്ഡലത്തില്‍ നടന്ന റീസര്‍വ്വേ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കി. പരീക്ഷണശാലയാക്കിയാണ് റീസര്‍വ്വേ നടത്തിയത്. അതിന്റെ ദുരന്തഫലം അനുഭവിക്കുന്ന ജനങ്ങള്‍ ഇപ്പോഴും ഓഫീസില്‍ കയറി ഇറങ്ങി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് തന്നെ നല്ല നിലവാരമുള്ള തരത്തില്‍ യു.ഡി.എഫ് ജില്ലക്ക് തന്ന ഒരു ജില്ലാ ആസ്പത്രിയെ മെഡിക്കല്‍ കോളേജ് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നതും പരാജയമാണ്. കാഞ്ഞങ്ങാട് കാണിയൂര്‍ പാതയുടെ കാര്യത്തിലും മന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പി.വി. സുരേഷ് പറഞ്ഞു.