തിരുവനന്തപുരം: ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായകമായതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 2019ലെ പ്രളയത്തില്‍ മലപ്പുറം ജില്ലയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയൊഴുകി വാസസ്ഥലം നഷ്ടപ്പെട്ടവര്‍, പ്രളയഭീഷണിയുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക് സ്ഥലം വാങ്ങേണ്ടവര്‍ അങ്ങനെ വിവിധ വിഭാഗക്കാരാണുണ്ടായിരുന്നത്. നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി എന്നിവിടങ്ങളിലെ 462 കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്യുന്നത്. 28 കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്. ഇത്തരത്തില്‍ ഭൂമി വാങ്ങിയവര്‍ക്ക് ദുരന്തപ്രതികരണ നിധിയില്‍ നിന്ന് വീട് നിര്‍മിക്കുന്നതിന് 95,100 രൂപ വീതം നേരത്തെ വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയായ കുടുംബങ്ങള്‍ക്കുള്ള 14 കോടി രൂപയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
മലപ്പുറം ജില്ലയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ ഉറ്റവരെ നഷ്ടപ്പെട്ട അവസ്ഥയുണ്ട്. വീടും സ്ഥലവും സ്വത്തുക്കളും നഷ്ടമായി. ഇതില്‍ നിലമ്പൂര്‍ മേഖലയിലാണ് 2019 ലെ ആഗസ്റ്റിലുണ്ടായ ദുരന്തത്തില്‍ ഏറ്റവും വലിയ ദുരിതം ഏറ്റുവാങ്ങിയത്. 65 പേരുടെ ജീവനാണ് അന്ന് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. ഇതില്‍ 59 പേരും കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരാണ്. കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ ദുരന്തത്തെ നമുക്ക് എന്നും വേദനയോടെയേ ഓര്ക്കാനാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം ദുരന്തങ്ങളെ നാം യോജിച്ചാണ് നേരിട്ടത്. രക്ഷാപ്രവര്‍ത്തനത്തിനാണ് ആദ്യം പ്രാമുഖ്യം നല്‍കിയത്. ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതിനൊപ്പം ദുരന്ത ബാധിതരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മനുഷ്യസാധ്യമായ എല്ലാ നടപടിയുമെടുത്തു. അതിന്റെ ഭാഗമായാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി 2.60 കോടി രൂപ നേരത്തെ വിതരണം ചെയ്തത്. പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറി നാശം നേരിട്ടവര്‍ക്ക് 39 കോടി രൂപ നല്കി. ഭൂമിയും വീടും നഷ്ടമായവര്‍ക്ക് 37 കോടി വിതരണം ചെയ്തു.
68 ക്യാമ്പുകളാണ് ആ സമയത്ത് പ്രവര്‍ത്തിച്ചത്. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 5760 പേര്‍ക്ക് 10,000 രൂപ വീതം നല്കി. വീടിന് 75 ശതമാനത്തില്‍ കൂടുതല്‍ നാശമുണ്ടായവര്‍ക്ക് നാലുലക്ഷം രൂപ വീതം, ഭൂമി നഷ്ടപ്പെട്ട 372 കുടുംബങ്ങള്‍ക്ക് ആറുലക്ഷം രൂപവീതവും, വീടിന് 60 മുതല്‍ 70 ശതമാനം വരെ നാശം സംഭവിച്ചവര്‍ക്ക് രണ്ടരലക്ഷം രൂപ വീതവും വിതരണം ചെയ്തു. ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്കിയ ധനസഹായം മാത്രമാണിത്.
നഷ്ടപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ വീണ്ടെടുക്കാനും സമയബന്ധിതമായ നടപടികളാണ് നാം സ്വീകരിച്ചത്. പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂരിലെ 80 റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ അനുവദിച്ചു.
പ്രളയത്തില്‍ രേഖകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുത്തുനല്കാന് നടപടി സ്വീകരിച്ചു. രേഖകള്‍ ഇല്ലെന്ന കാരണത്താല്‍ ആരുടെയും സഹായധനം നിഷേധിച്ചില്ല. സാങ്കേതികകാരണങ്ങള്‍ തടസ്സമാകാതെ വളരെവേഗത്തില്‍ തുക കൈമാറാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം പൊതുജനങ്ങളാകെ പൂര്‍ണമായും സഹകരിച്ചാണ് നീങ്ങിയത്. ഒരുമയും ഐക്യവുമാണ് പ്രതിസന്ധികളെ നേരിടാന്‍ നാം കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.