പണം വാങ്ങിയിട്ടില്ല, താന്‍ നിരപരാധിയെന്ന് ജീവനൊടുക്കിയ വിധി കര്‍ത്താവിന്റെ ആത്മഹത്യാ കുറിപ്പ്
കണ്ണൂര്‍: പണം വാങ്ങിയില്ലെന്നും താന്‍ നിരപരാധിയെന്നും കേരള സര്‍വ്വകലാശാല കലോത്സവത്തിലെ മാര്‍ഗംകളി മത്സരത്തില്‍ കോഴ വാങ്ങിയെന്ന ആരോപണ വിധേയനായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിധി കര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ പി.എന്‍ ഷാജിയുടെ ആത്മഹത്യാകുറിപ്പ്. പൊലീസ് ഇന്ന് ചോദ്യംചെയ്യാനിരിക്കെയാണ് കേസിലെ ഒന്നാം പ്രതിയായ പി.എന്‍. ഷാജി ഇന്നലെ കണ്ണൂരിലെ വീട്ടില്‍ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കോഴക്കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ആത്മഹത്യകുറിപ്പിലുള്ളത്.'ഞാന്‍ നിരപരാധിയാണ്. ഇതുവരെ ഒരു പൈസയും വാങ്ങിയിട്ടില്ല. സത്യം, സത്യം, സത്യം. അര്‍ഹപ്പെട്ടതിനാണ് മാര്‍ക്ക് കൊടുത്തത്. എന്റെ […]

കണ്ണൂര്‍: പണം വാങ്ങിയില്ലെന്നും താന്‍ നിരപരാധിയെന്നും കേരള സര്‍വ്വകലാശാല കലോത്സവത്തിലെ മാര്‍ഗംകളി മത്സരത്തില്‍ കോഴ വാങ്ങിയെന്ന ആരോപണ വിധേയനായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിധി കര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ പി.എന്‍ ഷാജിയുടെ ആത്മഹത്യാകുറിപ്പ്. പൊലീസ് ഇന്ന് ചോദ്യംചെയ്യാനിരിക്കെയാണ് കേസിലെ ഒന്നാം പ്രതിയായ പി.എന്‍. ഷാജി ഇന്നലെ കണ്ണൂരിലെ വീട്ടില്‍ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കോഴക്കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ആത്മഹത്യകുറിപ്പിലുള്ളത്.
'ഞാന്‍ നിരപരാധിയാണ്. ഇതുവരെ ഒരു പൈസയും വാങ്ങിയിട്ടില്ല. സത്യം, സത്യം, സത്യം. അര്‍ഹപ്പെട്ടതിനാണ് മാര്‍ക്ക് കൊടുത്തത്. എന്റെ അമ്മയ്ക്കറിയാം ഞാനത് ചെയ്യില്ലെന്ന്'- ഇങ്ങനെയാണ് ആത്മഹത്യാകുറിപ്പിലുള്ളത്.
കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. കെ.എസ്.യു യൂണിയന്‍ ഭരിക്കുന്ന മാര്‍ ഇവാനിയോസ് കോളജിന് ഒന്നാം സ്ഥാനം കിട്ടാതിരിക്കാന്‍ എസ്.എഫ്.ഐ തങ്ങളെ ബലിയാടാക്കി എന്ന് ഇവര്‍ ആരോപിക്കുന്നു. വിധികര്‍ത്താവിന്റെ മരണത്തിന് എസ്.എഫ്.ഐ ഉത്തരവാദിയെന്ന് എ.ബി.വി.പി ആരോപിച്ചു.
കെ.പി.സി.സി പ്രസിഡണ്ടും കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്‍ ഷാജിയുടെ വീട് സന്ദര്‍ശിച്ചു. ഷാജിയുടെ മരണത്തിന് പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നും അവര്‍ അധ്യാപകനെ തല്ലിയെന്നും സുധാകരന്‍ ആരോപിച്ചു.