കഷ്ടപ്പാടിന് അറുതിയില്ല; കൊറഗ കുടുംബങ്ങള്‍ ജീവിതം മെടയുന്നു
ബദിയടുക്ക: വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട കൊറഗ കുടുംബങ്ങളുടെ ഉന്നമനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചുവെന്ന് അവകാശപെടുമ്പോഴും അന്നത്തെ അന്നത്തിന് വക തേടാന്‍ ഇവര്‍ ശീലിച്ച കൊട്ട മെടയലിന് പോലും സൗകര്യമില്ല. നാട്ടില്‍ പുല്ലാഞ്ഞി വള്ളികളും ചൂരലും അന്യമായതോടെ കൊട്ട മെടയല്‍ രംഗം തന്നെ പ്രതിസന്ധിയിലായി. ഒരു കാലത്ത് ജില്ലയിലെ ചെങ്കല്‍ മലകളില്‍ സജീവമായിരുന്ന പുല്ലാഞ്ഞി വള്ളികള്‍ വികസനത്തിന് വേണ്ടിയും ക്വാറികള്‍ക്ക് വേണ്ടിയും മലകള്‍ വെട്ടി നിരപ്പാക്കിയപ്പോള്‍ കൊറഗരുടെ പരമ്പരാഗത തൊഴിലിന്റെ അസംസ്‌കൃത […]

ബദിയടുക്ക: വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട കൊറഗ കുടുംബങ്ങളുടെ ഉന്നമനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചുവെന്ന് അവകാശപെടുമ്പോഴും അന്നത്തെ അന്നത്തിന് വക തേടാന്‍ ഇവര്‍ ശീലിച്ച കൊട്ട മെടയലിന് പോലും സൗകര്യമില്ല. നാട്ടില്‍ പുല്ലാഞ്ഞി വള്ളികളും ചൂരലും അന്യമായതോടെ കൊട്ട മെടയല്‍ രംഗം തന്നെ പ്രതിസന്ധിയിലായി. ഒരു കാലത്ത് ജില്ലയിലെ ചെങ്കല്‍ മലകളില്‍ സജീവമായിരുന്ന പുല്ലാഞ്ഞി വള്ളികള്‍ വികസനത്തിന് വേണ്ടിയും ക്വാറികള്‍ക്ക് വേണ്ടിയും മലകള്‍ വെട്ടി നിരപ്പാക്കിയപ്പോള്‍ കൊറഗരുടെ പരമ്പരാഗത തൊഴിലിന്റെ അസംസ്‌കൃത വസ്തുക്കളായ പുല്ലാഞ്ഞി കൂട്ടങ്ങളാണ് നാട് നീങ്ങിയത്. കാട്ടിലെത്തി വള്ളികളും ചൂരലുകളും ശേഖരിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല.
മലയാളവും കന്നഡയും തുളുവും കലര്‍ന്ന ഇവരുടെ പ്രാകൃതിക ആദിവാസി ഭാഷ ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ മനസ്സിലാകാത്തത് ഇവരുടെ പ്രശ്‌ന പരിഹാരത്തിന് തടസമാകുന്നു.
കൊട്ടമെടയാന്‍ നാട്ടില്‍ അസംസ്‌കൃത സാധനങ്ങള്‍ ലഭിക്കാത്തതിനാല്‍ കര്‍ണ്ണാടക സുള്ള്യ വനമേഖലയില്‍ നിന്ന് വള്ളികള്‍ ശേഖരിച്ച് അവിടെ തന്നെ അന്തിയുറങ്ങും. പലപ്പോഴും വന മേഖലയില്‍ നിന്നും വള്ളികള്‍ മുറിച്ചെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വനപാലകര്‍ ഇവരെ വിരട്ടിയോടിക്കും.
പുതു തലമുറയില്‍ ചുരുക്കം ചിലര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും മറ്റു ചിലര്‍ ഇന്നും പൊതു സമൂഹവുമായി ഇണങ്ങി ജീവിക്കാന്‍ തയ്യാറാകുന്നില്ല.
ഇവരുടെ ജീവിത നിലവാരം മെച്ചപെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നതായി ആക്ഷേപമുണ്ട്. ഇവര്‍ക്കായി കെട്ടി കൊടുത്ത പല വീടുകളും ഇന്ന് ആളൊഴിഞ്ഞിരിക്കുന്നു.