നീട്ടിവളര്‍ത്തിയ തലമുടി സൗന്ദര്യം മാത്രമല്ല കരുതല്‍ കൂടിയെന്ന് തെളിയിച്ച് വിദ്യാര്‍ത്ഥിനി

കാഞ്ഞങ്ങാട്: നീട്ടിവളര്‍ത്തിയ തലമുടി സൗന്ദര്യത്തിന് മാത്രമല്ലെന്നും അത് കരുതല്‍ കൂടിയാണെന്നും തെളിയിക്കുകയാണ് പെരിയയിലെ എട്ടാം ക്ലാസുകാരി. കാന്‍സര്‍ രോഗികള്‍ക്കായി തന്റെ സൗന്ദര്യം തന്നെ മുറിച്ചു നല്‍കി രോഗികളെ ചേര്‍ത്തു പിടിക്കുകയാണ് കല്യോട്ട് ബലിക്കളത്തെ ആദിത്യ. പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആദിത്യ അശോകനാണ് സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയായത്. ബലിക്കളത്തെ നിഷയുടെയും അശോകന്റെയും മകളാണ്. തൃശൂര്‍ ചേലക്കാട്ടുകരയിലെ മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഹെയര്‍ ബാങ്കിലേക്കാണ് മുടി ദാനം ചെയ്തത്. കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന വലിയ പ്രയാസമാണ് […]

കാഞ്ഞങ്ങാട്: നീട്ടിവളര്‍ത്തിയ തലമുടി സൗന്ദര്യത്തിന് മാത്രമല്ലെന്നും അത് കരുതല്‍ കൂടിയാണെന്നും തെളിയിക്കുകയാണ് പെരിയയിലെ എട്ടാം ക്ലാസുകാരി. കാന്‍സര്‍ രോഗികള്‍ക്കായി തന്റെ സൗന്ദര്യം തന്നെ മുറിച്ചു നല്‍കി രോഗികളെ ചേര്‍ത്തു പിടിക്കുകയാണ് കല്യോട്ട് ബലിക്കളത്തെ ആദിത്യ. പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആദിത്യ അശോകനാണ് സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയായത്. ബലിക്കളത്തെ നിഷയുടെയും അശോകന്റെയും മകളാണ്. തൃശൂര്‍ ചേലക്കാട്ടുകരയിലെ മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഹെയര്‍ ബാങ്കിലേക്കാണ് മുടി ദാനം ചെയ്തത്. കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന വലിയ പ്രയാസമാണ് കീമോയ്ക്ക് ശേഷമുള്ള തലമുടി കൊഴിയല്‍. ഇത് ആദിത്യയുടെ മനസ്സില്‍ ഉണ്ടാക്കുന്ന വേദന കുറച്ചൊന്നുമല്ല. ഈ വേദനയില്‍ നിന്നാണ് മുടി ദാനമെന്ന ആഗ്രഹത്തിലേക്കെത്തിച്ചത്. ജവഹര്‍ ബാല്‍ മഞ്ചിന്റെ സജീവ പ്രവര്‍ത്തകയായ ആദിത്യയില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അനൂപ് കല്ല്യോട്ട് മുടി ഏറ്റുവാങ്ങി. ആദിത്യയുടെ മാതൃക അനുകരിച്ച് ജവഹര്‍ ബാല്‍ മഞ്ചില്‍ നിന്നും കൂടുതല്‍ പെണ്‍കുട്ടികള്‍ മുടി ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്നുണ്ടെന്ന് ജില്ലാ ചെയര്‍മാര്‍ രാജേഷ് പള്ളിക്കരയും അനൂപും പറഞ്ഞു.

Related Articles
Next Story
Share it