ചുഴലിക്കാറ്റ് ഭീതിയിൽ ഉറങ്ങാതെ കാഞ്ഞങ്ങാട് തീരം

കാഞ്ഞങ്ങാട് : ചുഴലിക്കാറ്റ് ഭീതിയിൽ  മത്സ്യത്തൊഴിലാളികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കടന്നു പോയത്. കടൽത്തീരത്തോട്  ചേർന്നു താമസിക്കുന്നവരാണ് പ്രാർത്ഥനകളുമായി നേരം വെളുപ്പിച്ചത്.  ശക്തമായ തിരമാലകൾ വന്ന് വീട്ടിലെ ചുമരുകളിലടിക്കുന്നുണ്ടായിരുന്നു. ജനൽ വഴി അകത്തേക്ക് വെള്ളം കയറിക്കൊണ്ടിരുന്നു. ഏതു നിമിഷവും വീടിറങ്ങേേണ്ടി വരുമോയെന്ന ആശങ്കയിൽ തങ്ങളുടെ പിഞ്ചു മക്കളെയടക്കം മാറോട് ചേർത്ത് പ്രാർഥന തുടരുകയായിരുന്നു. നേരം വെളുത്തപ്പോൾ   കടലിൽ നിന്നും ചെളി വെള്ളം  ശക്തമായി അടിച്ചു കയറാൻ തുടങ്ങി. വിടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകുകയായിരുന്നു. ചിത്താരി കടപ്പുറത്തെ മധു, കാർത്ത്യായനി, ഗോപാലൻ, […]

കാഞ്ഞങ്ങാട് : ചുഴലിക്കാറ്റ് ഭീതിയിൽ മത്സ്യത്തൊഴിലാളികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കടന്നു പോയത്. കടൽത്തീരത്തോട് ചേർന്നു താമസിക്കുന്നവരാണ് പ്രാർത്ഥനകളുമായി നേരം വെളുപ്പിച്ചത്. ശക്തമായ തിരമാലകൾ വന്ന് വീട്ടിലെ ചുമരുകളിലടിക്കുന്നുണ്ടായിരുന്നു. ജനൽ വഴി അകത്തേക്ക് വെള്ളം കയറിക്കൊണ്ടിരുന്നു. ഏതു നിമിഷവും വീടിറങ്ങേേണ്ടി വരുമോയെന്ന ആശങ്കയിൽ തങ്ങളുടെ പിഞ്ചു മക്കളെയടക്കം മാറോട് ചേർത്ത് പ്രാർഥന തുടരുകയായിരുന്നു. നേരം വെളുത്തപ്പോൾ കടലിൽ നിന്നും ചെളി വെള്ളം ശക്തമായി അടിച്ചു കയറാൻ തുടങ്ങി. വിടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകുകയായിരുന്നു. ചിത്താരി കടപ്പുറത്തെ മധു, കാർത്ത്യായനി, ഗോപാലൻ, ശാന്ത കുമാരൻ , പവിത്രൻ, ശ്രീജാരാജൻ, അംബിക, വിനോദൻ, ബാലകൃഷ്ണൻ, മാധവി കൃഷ്ണൻ, ബിന്ദു രാജൻ, ശൈല, സോദരി പവിത്രൻ, സുലോചന , എന്നിവരുടെ വീടുകൾ കടലാക്രമണ ഭീഷണിയിലായി. അജാനൂർ, മീനാപ്പിസ്, ബല്ല കടപ്പുറം, അജാനൂർ വായനശാലമുക്ക് കടപ്പുറം, കാഞ്ഞങ്ങാട് കടപ്പുറം പുഞ്ചാവികടപ്പുറം എന്നിവടങ്ങളിലും കടലാക്രമണം രൂക്ഷമാണ്.

Related Articles
Next Story
Share it