'രാമനും കദീജയും' ചിത്രീകരണം തുടങ്ങി
കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം ചിത്രം പൂര്‍ത്തിയാകുന്നു. ദിനേശ് പൂച്ചക്കാട് സംവിധാനം നിര്‍വ്വഹിക്കുന്ന 'രാമനും കദീജ'യുടെയും ചിത്രീകരണം പൂച്ചക്കാട്, പള്ളിക്കര, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ പുരോഗമിക്കുന്നു. തികച്ചും വ്യത്യസ്തതയാര്‍ന്ന കഥയാണ് രാമനും കദീജയും പ്രേക്ഷകരോട് പറയുന്നത്.കുറെ വര്‍ഷങ്ങളായി സിനിമക്കാരുടെ ഇഷ്ട ലോക്കേഷനുകളായി കാസര്‍കോട് മാറുമ്പോഴാണ് പൂച്ചക്കാട് സ്വദേശിയും കലാകാരനുമായ ദിനേശ് സ്വന്തം നാട്ടില്‍ തന്നെ സ്വന്തം ചിത്രത്തിന്റെ ലോക്കേഷന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.ചിത്രീകരണം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. ലോ ബജറ്റില്‍ ഒരുക്കുന്ന രാമനും കദീജയിലും നിരവധി താരങ്ങള്‍ അഭിനയിക്കുമ്പോള്‍ സ്വന്തം നാട്ടുകാരായ കലാകാരന്‍മാര്‍ക്കും […]

കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം ചിത്രം പൂര്‍ത്തിയാകുന്നു. ദിനേശ് പൂച്ചക്കാട് സംവിധാനം നിര്‍വ്വഹിക്കുന്ന 'രാമനും കദീജ'യുടെയും ചിത്രീകരണം പൂച്ചക്കാട്, പള്ളിക്കര, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ പുരോഗമിക്കുന്നു. തികച്ചും വ്യത്യസ്തതയാര്‍ന്ന കഥയാണ് രാമനും കദീജയും പ്രേക്ഷകരോട് പറയുന്നത്.
കുറെ വര്‍ഷങ്ങളായി സിനിമക്കാരുടെ ഇഷ്ട ലോക്കേഷനുകളായി കാസര്‍കോട് മാറുമ്പോഴാണ് പൂച്ചക്കാട് സ്വദേശിയും കലാകാരനുമായ ദിനേശ് സ്വന്തം നാട്ടില്‍ തന്നെ സ്വന്തം ചിത്രത്തിന്റെ ലോക്കേഷന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ചിത്രീകരണം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. ലോ ബജറ്റില്‍ ഒരുക്കുന്ന രാമനും കദീജയിലും നിരവധി താരങ്ങള്‍ അഭിനയിക്കുമ്പോള്‍ സ്വന്തം നാട്ടുകാരായ കലാകാരന്‍മാര്‍ക്കും ഇടം കൊടുത്തിരിക്കുകയാണ് ദിനേശ് പൂച്ചക്കാട്. സംവിധായകന്‍ തന്നെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നു. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറില്‍ ബിനു രാജും സതീഷന്‍ കാനായും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മഹേഷ് കാഞ്ഞങ്ങാടും റാസ് കാഞ്ഞങ്ങാടും സഹനിര്‍മ്മാതാക്കളാവുന്നു. സ്റ്റില്‍സ്: രതീഷ് കാലിക്കടവ്. വസ്ത്രാലങ്കാരം: പുഷ്പ. ഡിസൈന്‍, കല: മോഹന്‍ ചന്ദ്രന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: എബിന്‍ പാല തലക്കല്‍.
-ഷാഫി തെരുവത്ത്