ദേശീയ നേതാക്കളുടെ ഓര്‍മ്മകള്‍ ഇല്ലാതാക്കുകയാണ് ആര്‍.എസ്.എസ്. ലക്ഷ്യം-കെ.സി. വേണുഗോപാല്‍
കാഞ്ഞങ്ങാട്: നിലവിലുള്ള പാര്‍ലമെന്റ് മന്ദിര വളപ്പിലെ മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പ്രതിമകള്‍ പൊളിക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റ് മന്ദിരം പണിയുന്നതെന്നും രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിക്കുമ്പോഴും കോടികള്‍ മുടക്കി പാര്‍ലമെന്റ് മന്ദിരം പണിയാനാണ് മോദി സര്‍ക്കാറിന്റെ നീക്കമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എം.പി. കുറ്റപ്പെടുത്തി. കാഞ്ഞങ്ങാട്ട് യു.ഡി.എഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനോഹരമായ ഒരു പാര്‍ലന്റ് മന്ദിരമാണ് ഇപ്പോള്‍ നമുക്കുള്ളത്. ദേശീയ നേതാക്കളുടെ ഓര്‍മ്മകള്‍ ഇല്ലാതാക്കുകയെന്നതാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്നും വേണുഗോപാല്‍ ആരോപിച്ചു. കാര്‍ഷികമേഖലയെ […]

കാഞ്ഞങ്ങാട്: നിലവിലുള്ള പാര്‍ലമെന്റ് മന്ദിര വളപ്പിലെ മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പ്രതിമകള്‍ പൊളിക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റ് മന്ദിരം പണിയുന്നതെന്നും രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിക്കുമ്പോഴും കോടികള്‍ മുടക്കി പാര്‍ലമെന്റ് മന്ദിരം പണിയാനാണ് മോദി സര്‍ക്കാറിന്റെ നീക്കമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എം.പി. കുറ്റപ്പെടുത്തി.
കാഞ്ഞങ്ങാട്ട് യു.ഡി.എഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനോഹരമായ ഒരു പാര്‍ലന്റ് മന്ദിരമാണ് ഇപ്പോള്‍ നമുക്കുള്ളത്. ദേശീയ നേതാക്കളുടെ ഓര്‍മ്മകള്‍ ഇല്ലാതാക്കുകയെന്നതാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്നും വേണുഗോപാല്‍ ആരോപിച്ചു. കാര്‍ഷികമേഖലയെ അദാനിക്കും അംബാനിക്കും തീറെഴുതി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ മരംകോച്ചുന്ന തണുപ്പ് വകവെക്കാതെയും ഡല്‍ഹിയുടെ തെരുവില്‍ കര്‍ഷകര്‍ പോരാടുകയാണ്. അന്യരാജ്യക്കാരോടെന്ന പോലെയാണ് കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു. വടക്കന്‍ കേരളത്തില്‍ സി.പി.എം. ഗ്രാമങ്ങളില്‍പോലും ഇത്തവണ യു.ഡി.എഫ് അത്ഭുതകരമായ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. എന്‍.എ. ഖാലിദ് അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രസംഗിച്ചു. കെ.സി വേണുഗോപാല്‍ നീലേശ്വരം, കൊന്നക്കാട്, കിനാനൂര്‍-കരിന്തളം, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും പ്രസംഗിച്ചു. കെ.പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, ജി. രതികുമാര്‍, കെ. നീലകണ്ഠന്‍, പി.കെ. ഫൈസല്‍, കെ.വി. ഗംഗാധരന്‍, ബാലകൃഷ്ണന്‍ പെരിയ, രാജു കട്ടക്കയം, കെ.കെ. നാരായണന്‍, അഡ്വ. സി.കെ. ശ്രീധരന്‍, എ.ജി.സി. ബഷീര്‍, കരിമ്പില്‍ കൃഷ്ണന്‍, അഡ്വ. കെ.കെ. രാജേന്ദ്രന്‍, കെ.വി. സുധാകരന്‍ പ്രസംഗിച്ചു.