കാശ്മീരി മുളകിനും പൊടിക്കും വില കുത്തനെ ഉയര്‍ന്നു
കാഞ്ഞങ്ങാട്: കുംടി മുളകെന്നറിയപ്പെടുന്ന കാശ്മീരി മുളകിന് വില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ മുളകു പൊടിയുടെ വിലയും കുതിച്ചുയര്‍ന്നു. കിലോവിന് 700 രൂപയിലേക്കാണ് മുളകുപൊടിയുടെ വിലയെത്തിയത്. പിന്നാലെ നാടന്‍ മുളകുപൊടിയുടെ വിലയും കുതിച്ചു. 460 രൂപയാണ് വില. കാശ്മീരി ചില്ലിക്ക് ഇരട്ടി വിലയാണ് വര്‍ധിച്ചത്. 225-275 രൂപയില്‍ നിന്നും 450-550 വരെയാണ് വര്‍ധിച്ചത്. വറ്റല്‍ മുളകെന്ന നാടന്‍ മുളകിനും വില കൂടി. 300- 350 രൂപയിലേക്കാണെത്തിയത്. ഇതിനും ഇരട്ടി വിലവര്‍ധനവ് തന്നെയാണുണ്ടായത്. മല്ലിയുടെ വിലയും വര്‍ധിച്ചു. 280 രൂപയാണ് […]

കാഞ്ഞങ്ങാട്: കുംടി മുളകെന്നറിയപ്പെടുന്ന കാശ്മീരി മുളകിന് വില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ മുളകു പൊടിയുടെ വിലയും കുതിച്ചുയര്‍ന്നു. കിലോവിന് 700 രൂപയിലേക്കാണ് മുളകുപൊടിയുടെ വിലയെത്തിയത്. പിന്നാലെ നാടന്‍ മുളകുപൊടിയുടെ വിലയും കുതിച്ചു. 460 രൂപയാണ് വില. കാശ്മീരി ചില്ലിക്ക് ഇരട്ടി വിലയാണ് വര്‍ധിച്ചത്. 225-275 രൂപയില്‍ നിന്നും 450-550 വരെയാണ് വര്‍ധിച്ചത്. വറ്റല്‍ മുളകെന്ന നാടന്‍ മുളകിനും വില കൂടി. 300- 350 രൂപയിലേക്കാണെത്തിയത്. ഇതിനും ഇരട്ടി വിലവര്‍ധനവ് തന്നെയാണുണ്ടായത്. മല്ലിയുടെ വിലയും വര്‍ധിച്ചു. 280 രൂപയാണ് വില. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൃഷി നശിച്ചതോടെയുണ്ടായ ഉല്‍പ്പാദന കുറവാണ് ഡിമാന്‍ഡ് വര്‍ധിക്കാനും വില കുത്തനെ ഉയരാനും കാരണമായത്. ആന്ധ്രയില്‍ നിന്നാണ് മുളക് കേരളത്തിലെത്തുന്നത്. മംഗളൂരുവില്‍ എത്തിച്ചാണ് കൊണ്ടുവരുന്നത്. മംഗളൂരുവിലെ വിപണിക്കനുസരിച്ചായിരിക്കും ഇവിടുത്തെ വില.