കൊച്ചി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. യുക്രൈന് യുദ്ധ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നെങ്കിലും ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് സാഹചര്യമായതിനാല്‍ ഏതാനും ആഴ്ചകളായി എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയിരുന്നില്ല.
യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സ്വകാര്യ കമ്പനികള്‍ വില ഉയര്‍ത്താതിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനില്‍ക്കാതെ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് ഉയര്‍ത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.