ചിത്രം ഗംഭീരമായിട്ടുണ്ട്; സതീഷിന് മോഹന്‍ലാലിന്റെ അഭിനന്ദനം

കാഞ്ഞങ്ങാട്: 'മിസ്റ്റര്‍ സതീഷ്... ഞാന്‍ അങ്ങ് വരച്ച ചിത്രം കണ്ടു. ഗംഭീരമായിട്ടുണ്ട്. തുടര്‍ന്നും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കാന്‍ അങ്ങേയ്ക്ക് ഈശ്വരന്‍ അനുഗ്രഹം തരട്ടെ...'- കാഞ്ഞങ്ങാട്ടെ സജിഷ ജ്വല്ലറി ഉടമ പയ്യന്നൂര്‍ സ്വദേശി സതീഷിന്റെ മൊബൈല്‍ ഫോണിലേക്ക് നടന്‍ മോഹന്‍ലാല്‍ അയച്ച ശബ്ദസന്ദേശമാണിത്. ബിസിനസുകാരന്‍ എന്നതിലുപരി ചിത്രകാരന്‍ കൂടിയായ സതീഷ് ലോക്ഡൗണ്‍ കാലത്തെ ആലസ്യം ഒഴിവാക്കാന്‍ തന്റെ കലാവൈഭവം പുറത്തെടുത്തപ്പോള്‍ അതില്‍ മോഹന്‍ലാലിന്റെ ചിത്രവും വരച്ചിരുന്നു. മരക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ മോഹന്‍ലാലിനെ അതേപടി വരക്കുകയായിരുന്നു. കൂട്ടത്തില്‍ […]

കാഞ്ഞങ്ങാട്: 'മിസ്റ്റര്‍ സതീഷ്... ഞാന്‍ അങ്ങ് വരച്ച ചിത്രം കണ്ടു. ഗംഭീരമായിട്ടുണ്ട്. തുടര്‍ന്നും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കാന്‍ അങ്ങേയ്ക്ക് ഈശ്വരന്‍ അനുഗ്രഹം തരട്ടെ...'- കാഞ്ഞങ്ങാട്ടെ സജിഷ ജ്വല്ലറി ഉടമ പയ്യന്നൂര്‍ സ്വദേശി സതീഷിന്റെ മൊബൈല്‍ ഫോണിലേക്ക് നടന്‍ മോഹന്‍ലാല്‍ അയച്ച ശബ്ദസന്ദേശമാണിത്. ബിസിനസുകാരന്‍ എന്നതിലുപരി ചിത്രകാരന്‍ കൂടിയായ സതീഷ് ലോക്ഡൗണ്‍ കാലത്തെ ആലസ്യം ഒഴിവാക്കാന്‍ തന്റെ കലാവൈഭവം പുറത്തെടുത്തപ്പോള്‍ അതില്‍ മോഹന്‍ലാലിന്റെ ചിത്രവും വരച്ചിരുന്നു. മരക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ മോഹന്‍ലാലിനെ അതേപടി വരക്കുകയായിരുന്നു. കൂട്ടത്തില്‍ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രമുഖരുടെയും, പ്രകൃതിഭംഗി, മൃഗങ്ങള്‍, പക്ഷികള്‍ എന്നീ ചിത്രങ്ങളും ഉണ്ടായിരുന്നു. സതീഷ് വരച്ച മോഹന്‍ലാല്‍ ചിത്രം പയ്യന്നൂരിലെ സിനിമ പ്രവര്‍ത്തകന്‍ രതീഷ് കാണാനിടയായി. ചിത്രത്തിന്റെ ഭംഗി കണ്ട് മോഹന്‍ലാലിന് അയച്ചുകൊടുത്തു. ഇത് കണ്ട മോഹന്‍ലാലിന് ചിത്രകാരനെ ഒന്ന് വിളിക്കണമെന്ന് തോന്നി.
സതീഷിനെ നമ്പര്‍ ശേഖരിച്ച് അദ്ദേഹം സതീഷിന്റെ വാട്‌സ്ആപ്പിലേക്ക് അഭിനന്ദിച്ചുകൊണ്ട് ശബ്ദ സന്ദേശം അയക്കുകയായിരുന്നു. മോഹന്‍ലാലിന്റെ ഈ അഭിനന്ദനം സതീഷിന് ഉണ്ടാക്കിയ ത്രില്ല് കുറച്ചൊന്നുമല്ല. ചിത്രം നേരിട്ട് മോഹന്‍ലാലിന്റെ കൈകളില്‍ ഏല്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്ന സതീഷ് അതിനായി അവസരത്തിനായി കാത്തിരിക്കുകയാണ്. എറണാകുളത്ത് ആറാട്ട് എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് മോഹന്‍ലാല്‍ സതീഷിന് ശബ്ദ സന്ദേശം അയച്ചത്.

Related Articles
Next Story
Share it