ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി 15 സീറ്റുകളില്‍ മത്സരിക്കും

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി 15 സീറ്റുകളില്‍ മത്സരിപ്പിക്കുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടെ 15 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ബാക്കിയിടങ്ങളില്‍ ആരെ പിന്തുണക്കണമെന്നും നിലപാട് എന്താണെന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി വ്യക്തമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ജില്ലയിലെ സമഗ്ര വികസനം, വിചാരണയില്ലാതെ 20 വര്‍ഷമായി തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിയുടെ വിഷയവും ഈ തിരഞ്ഞെടുപ്പില്‍ വിഷയമാക്കും. 15 സ്ഥലങ്ങളിലും യുവാക്കള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. ജില്ലയില്‍ […]

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി 15 സീറ്റുകളില്‍ മത്സരിപ്പിക്കുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടെ 15 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ബാക്കിയിടങ്ങളില്‍ ആരെ പിന്തുണക്കണമെന്നും നിലപാട് എന്താണെന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി വ്യക്തമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ജില്ലയിലെ സമഗ്ര വികസനം, വിചാരണയില്ലാതെ 20 വര്‍ഷമായി തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിയുടെ വിഷയവും ഈ തിരഞ്ഞെടുപ്പില്‍ വിഷയമാക്കും. 15 സ്ഥലങ്ങളിലും യുവാക്കള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. ജില്ലയില്‍ എയിംസ് സ്ഥാപിക്കുക, ചട്ടഞ്ചാലിലെ ടാറ്റായുടെ കോവിഡ് ആസ്പത്രി പ്രയോജനകരമായി പ്രവര്‍ത്തിപ്പിക്കുക, കോവിഡ് ആസ്പത്രിയാക്കിയ ജില്ലാ ആസ്പത്രിയെ പഴയ നിലയില്‍ കൊണ്ടുവരിക എന്നിവയും തിരഞ്ഞെടുപ്പില്‍ വിഷയമാക്കും. സംഘ് പരിവാര്‍ ഒഴികെയുള്ള ആരുമായും ചേര്‍ന്ന് പി.ഡി.പി. പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപി കുതിരക്കല്‍, ജില്ലാ പ്രസിഡണ്ട് സുബൈര്‍ പടുപ്പ്, പി.ടി.യു.സി. സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര, അബ്ദുല്‍ റഹ്‌മാന്‍ പുത്തിഗെ, ഷാഫി സുഹ്‌രി, ആബിദ് മഞ്ഞംപാറ, സക്കീര്‍ ഹുസൈന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it