മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ എം.ഫിലും ബി.എഡും പൂര്‍ത്തിയാക്കിയ അംബികയുടെ വീട്ടില്‍ ഇനിയും വെളിച്ചമെത്തിയില്ല

കാഞ്ഞങ്ങാട്: മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ പ്ലാസ്റ്റിക് ഷീറ്റിട്ട ഷെഡ്ഡിലിരുന്ന് പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും ബി.എഡും നേടിയ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ ഇനിയും വെളിച്ചമെത്തിയില്ല. പഠനരംഗത്ത് നേട്ടം കൊയ്ത ബളാന്തോട് മുന്തന്റെമൂലയിലെ അംബികയുടെ വീടിനാണ് ഈ ദുര്യോഗം. 20 സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡ്ഡിലാണ് താമസിക്കുന്നത്. വീടിന് നമ്പറുമുണ്ട്. വൈദ്യുതി കണക്ഷന് വേണ്ടി അപേക്ഷ നല്‍കിയെങ്കിലും ഇനിയും ലഭിച്ചിട്ടില്ലെന്നാണ് അംബികയുടെയും കുടുംബത്തിന്റെയും പരാതി. ഷെഡ്ഡിനു മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നതാണ് കണക്ഷന്‍ ലഭിക്കാന്‍ […]

കാഞ്ഞങ്ങാട്: മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ പ്ലാസ്റ്റിക് ഷീറ്റിട്ട ഷെഡ്ഡിലിരുന്ന് പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും ബി.എഡും നേടിയ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ ഇനിയും വെളിച്ചമെത്തിയില്ല. പഠനരംഗത്ത് നേട്ടം കൊയ്ത ബളാന്തോട് മുന്തന്റെമൂലയിലെ അംബികയുടെ വീടിനാണ് ഈ ദുര്യോഗം.
20 സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡ്ഡിലാണ് താമസിക്കുന്നത്. വീടിന് നമ്പറുമുണ്ട്. വൈദ്യുതി കണക്ഷന് വേണ്ടി അപേക്ഷ നല്‍കിയെങ്കിലും ഇനിയും ലഭിച്ചിട്ടില്ലെന്നാണ് അംബികയുടെയും കുടുംബത്തിന്റെയും പരാതി. ഷെഡ്ഡിനു മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നതാണ് കണക്ഷന്‍ ലഭിക്കാന്‍ തടസ്സമായി നില്‍ക്കുതെന്നാണ് അധികൃതര്‍ പറയുന്നതെന്ന് അംബികയും അച്ഛന്‍ കൃഷ്ണനും പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 31771 രൂപ അടച്ചാല്‍ കണക്ഷന്‍ നല്‍കാമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ഇവര്‍ പറഞ്ഞു.
പശു വളര്‍ത്തലിലൂടെയാണ് കുടുംബം ജീവിക്കുന്നത്. കൂടാതെ സര്‍ക്കാറിന്റെ ഭക്ഷണ കിറ്റും ആശ്രയിച്ചാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ വലിയ തുക അടക്കാന്‍ സാമ്പത്തികശേഷി ഇല്ലെന്നാണ് കൃഷ്ണന്‍ പറയുന്നത്. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെയും സ്വര്‍ണമെഡലോടെയുമാണ് ബിരുദാനന്തര ബിരുദവും എം .ഫിലും നേടിയത്. ഇനി എം.എഡിന് പഠിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസായതിനാല്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പോലും സൗകര്യമില്ലെന്നാണ് അംബിക പറയുന്നത്. തങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Related Articles
Next Story
Share it